Advertisement

‘പുതിയ തുടക്കത്തിന് എല്ലാ പിന്തുണയും’; വിജയ്ക്ക് ആശംസകൾ നേർന്ന് സംവിധായകൻ കാർത്തിക് സുബ്ബരാജ്

October 27, 2024
Google News 2 minutes Read

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആശംസകളുമായി സംവിധായകൻ കാർത്തിക് സുബ്ബരാജ്. പുതിയ തുടക്കത്തിന് എല്ലാ വിധ പിന്തുണയും അറിയിക്കുന്നുവെന്ന് സംവിധായകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

നേരത്തെ നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന് ആശംസകളുമായി ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ രംഗത്തെത്തിയിരുന്നു.വിജയ് തന്റെ സുഹൃത്തെന്നും പുതിയ പാർട്ടിക്ക് എല്ലാവിധ ആശംസകളും. ആർക്ക് വേണമെങ്കിലും പാർട്ടിയുണ്ടാക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. പല പാർട്ടികളും വന്നുപോകുന്നുണ്ട്. ജനങ്ങളാണ് ഏത് പാർട്ടിയെ പിന്തുണയ്ക്കണം എന്ന് തീരുമാനിക്കുന്നതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

നടൻ സൂര്യയും വിജയ്ക്ക് ആശംസകൾ അറിയിച്ചിരുന്നു.തന്റെ ഒരു സുഹൃത്ത് പുതിയ വഴിയിൽ പുതിയ യാത്ര ആരംഭിക്കുകയാണെന്നും അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെയെന്നുമായിരുന്നു സൂര്യ പറഞ്ഞത്. സിനിമാ മേഖലയിൽ നിന്ന് നിരവധി പേരാണ് വിജയ്ക്ക് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്.

അതേസമയം, വിജയ്യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം വിഴുപ്പുറത്തെ വിക്രവണ്ടിയില്‍ ഇന്ന് വൈകിട്ട് നാല് മണിക്ക് ആരംഭിക്കും. സമ്മേളനത്തില്‍ അധ്യക്ഷന്‍ വിജയ് പാര്‍ട്ടിയുടെ നയവും ലക്ഷ്യവും പ്രഖ്യാപിക്കും. സമ്മേളനത്തിനായി വിക്രവണ്ടിയില്‍ 85 ഏക്കര്‍ മൈതാനത്ത് വിശാലമായ വേദിയും പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

110 അടി ഉയരമുള്ള കൊടിമരത്തില്‍ ചുവപ്പും മഞ്ഞയും കലര്‍ന്ന പാര്‍ട്ടി പതാക റിമോട്ട് ഉപയോഗിച്ച് വിജയ് ഉയര്‍ത്തും. 600 മീറ്ററോളമുള്ള റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് വിജയ് വേദിയിലെത്തുക. അരലക്ഷം പേര്‍ക്ക് ഇരിക്കാനുള്ള കസേരകള്‍ തയാറാക്കിയിട്ടുണ്ട്.

Story Highlights : director karthik subbaraj wishes vijay

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here