Advertisement

യുദ്ധം തുടരുമെന്ന് പുതിയ ഹിസ്ബുള്ള തലവന്റെ ആദ്യ സന്ദേശം: താൽക്കാലിക നിയമനമെന്ന് ഇസ്രായേലിന്റെ പരിഹാസം

October 31, 2024
Google News 2 minutes Read

ഇസ്രയേലിനെതിരായ യുദ്ധം തുടരുമെന്ന് ഹിസ്ബുള്ള തലവനായി ചുമതലയേറ്റ നസീം ഖാസിം തന്റെ ആദ്യ പ്രസംഗത്തിൽ വ്യക്തമാക്കി. ഒക്ടോബർ 7 ആക്രമണത്തിന് ശേഷം ഹമാസിനെതിരെ തുടർച്ചയായി ആക്രമണം അഴിച്ചുവിട്ട ഇസ്രയേൽ സേനയും, ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിൽ ഏറ്റുമുട്ടൽ മാസങ്ങളായി തുടരുന്നുണ്ട്. ഹിസ്‌ബുള്ള മുൻതലവൻ ഹസൻ നസ്രള്ളയെ ഇസ്രായേൽ ആക്രമണത്തിലൂടെ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ വധിച്ചതോടെയാണ്, സായുധ സംഘത്തിന്റെ പുതിയ തലവനായി നസിം ഖാസിം ചുമതലയേറ്റത്.

നസ്രള്ളയുടെ ബന്ധു ഹസീം സഫീദിനെയും ഇസ്രയേൽ വധിച്ചതോടെയാണ് നസീം ഖാസിം തലവനായി നിശ്ചയിക്കപ്പെട്ടത്. 75 വർഷമായി പാലസ്തീനിൽ ഇസ്രയേൽ നടപ്പിലാക്കിയ കൂട്ടക്കുരുതി മറന്നു കൊണ്ടാണ് ഇസ്രയേലിനെ ഹമാസ് പ്രകോപിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ കാരണമെന്ന് അദ്ദേഹം വിമർശിച്ചു. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലത് ആക്രമണത്തിലൂടെ പ്രതിരോധം തീർക്കുക തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റാർക്കും വേണ്ടിയല്ല ഈ യുദ്ധം എന്നും ഏതെങ്കിലും വ്യക്തിയുടെ താൽപര്യപ്രകാരമല്ല ഇതൊന്നും നസിം ഖാസിം പറഞ്ഞു.

അതേസമയം ഖാസിമിനെ തലവനായി നിയമിച്ചതിന് പിന്നാലെ ഇദ്ദേഹത്തിന്റെത് താൽക്കാലിക നിയമനമാണെന്നും മുൻഗാമികളുടെ പാത പിന്തുടരാൻ തന്നെയാണ് തീരുമാനമെങ്കിൽ ഹിസ്ബുള്ള തലവൻ സ്ഥാനത്ത് ഏറ്റവും കുറച്ചു കാലം പ്രവർത്തിച്ചയാൾ എന്ന വിശേഷണമാകും നസീം ഖാസിമിന് കിട്ടുക എന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ് എക്‌സിൽ കുറിച്ചു.

Story Highlights : War plan against Israel to go on says Hezbollah new chief Naim Qassem in 1st speech

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here