ശോഭാ സുരേന്ദ്രനെ രാഷ്ട്രീയനേതാവായി കാണുന്നില്ല, എന്ത് വിവരക്കേടും പറയും; ഇ പി ജയരാജൻ
ശോഭാ സുരേന്ദ്രന്റെ ആരോപണത്തിൽ മറുപടിയുമായി ഇ പി ജയരാജൻ. ശോഭയെ രാഷ്ട്രീയ നേതാവായി കാണുന്നില്ല, അവരെ തനിക്ക് അറിയില്ല, ശോഭയുടെ താൻ ഹോട്ടലുകളിൽ കണ്ടുമുട്ടിയെന്നാണ് പറയുന്നത് അതിൽ എന്ത് നിലവാരമാണുള്ളത്?. അതുകൊണ്ട് നിലവാരമില്ലാത്തവരോട് താൻ സാധാരണയായി മറുപടി പറയാറില്ല, അതാവും ഉചിതമെന്നും ഇപി ജയരാജൻ ട്വന്റി ഫോറിനോട് പ്രതികരിച്ചു. ബിജെപി നേതൃത്വം തന്നെ ശോഭാ സുരേന്ദ്രനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. നിലവാരമില്ലാത്ത ആളുകളെയും വഹിച്ചുകൊണ്ട് എങ്ങോട്ടാണ് ബിജെപി പോകുന്നത്. ശോഭ എന്ത് വിവരക്കേടും പറയുമെന്നും ഇ പി വ്യക്തമാക്കി.
അതേസമയം, ഇപി ജയരാജൻ തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ബിജെപിയിലേക്ക് വരാൻ ആഗ്രഹിച്ച് രാമനിലയത്തിൽ മുറിയെടുത്ത് താനുമായി ചർച്ച നടത്തിയ ആളാണ് ഇ പി ജയരാജൻ. രാമനിലയത്തിൽ എടുത്ത റൂമിന്റെ നമ്പർ തൻറെ ഡയറിയിൽ എഴുതി വച്ചിട്ടുണ്ടെന്നും ശോഭ പറഞ്ഞു. മൂന്ന് പേരാണ് താൻ നശിക്കണം എന്നാഗ്രഹിക്കുന്നത് അതിൽ ഒരാളാണ് ഇ പി ജയരാജൻ എന്നും ഇല്ലാത്ത ആരോപണങ്ങൾ കെട്ടിവച്ച് തന്നെ വീട്ടിലേക്ക് വിടാനാണ് ശ്രമമെങ്കിൽ ആമുഖപടം ചീന്തിയെറിയുമെന്നും ശോഭ പറഞ്ഞു.
Read Also: ‘തിരൂർ സതീശന്റെ പിന്നിൽ ഞാനില്ല; ആരോപണം വ്യാജം’; ശോഭ സുരേന്ദ്രൻ
തിരൂർ സതീശൻ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ താനല്ലെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. ആരോപണം വ്യാജമാണ്, തിരൂർ സതീശന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. ഏത് സഹകരണ ബാങ്കിൽ നിന്നാണ് ലോൺ എടുത്തത് എന്ന് അന്വേഷിക്കണമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ശോഭ സുരേന്ദ്രനാണ് സതീശന്റെ പിന്നിലെന്ന് പറഞ്ഞതെന്ന് ശോഭ ചോദിച്ചു.
Story Highlights : EP Jayarajan responded to Shobha Surendran’s allegation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here