കോട്ടയത്ത് കടന്നൽ ആക്രമണത്തിൽ അമ്മയും മകളും മരിച്ചു
കോട്ടയം എരുമേലിയിൽ കടന്നൽ ആക്രമണത്തിൽ വയോധികയടക്കം രണ്ട് പേർ മരിച്ചു. എരുമേലി ഇഞ്ചക്കുഴി സ്വദേശിനി കുഞ്ഞുപെണ്ണ്, മകൾ തങ്കമ്മ എന്നിവരാണ് മരിച്ചത്. കടന്നൽ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് രണ്ടുപേർ ചികിത്സയിലാണ്
ചൊവ്വാഴ്ച പകൽ 11 മണിയോടെയാണ് സംഭവം ഉണ്ടായത്. ഇഞ്ചക്കുഴി കാവനാൽ വീടിൻ്റെ പറമ്പിലെ കുരുമുളക് ചെടിയിൽ കൂടുകൂട്ടിയ കടന്നൽ കൂട്ടമാണ് വീട്ടുകാരെ ആക്രമിച്ചത്. കടന്നലുകളുടെ ആക്രമണത്തിൽ 108 വയസ്സുള്ള കുഞ്ഞു പെണ്ണിന് അടക്കം നാലുപേർക്കാണ് പരുക്കേറ്റത്. ഉടൻതന്നെ നാട്ടുകാരെത്തി ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇന്ന് രാവിലെ കുഞ്ഞുപ്പെണ്ണിന്റെ ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു തുടർന്ന് മരണ സംഭവിച്ചു. തൊട്ടുപിന്നാലെ ഗുരുതരാവസ്ഥയിൽ ആയിരുന്ന മകൾ തങ്കമ്മയും മരിച്ചു.
Read Also: മറച്ചുവച്ചാൽ ഞാൻ കാണാതെ പോകുമോ? ചേർത്തുപിടിച്ച് മുത്തപ്പൻ; കണ്ണീരണിഞ്ഞ് നവദേവ്, വൈറലായി വിഡിയോ
വനാതിർത്തിയോട് ചേർന്നുള്ള സ്ഥലത്താണ് സംഭവം നടന്നത്. വനംകുളവി എന്ന ഇനത്തിൽപ്പെട്ട കടന്നലുകളാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. തങ്കമ്മയുടെ സഹോദരനും ഇവരെ രക്ഷിക്കാൻ എത്തിയ മറ്റൊരു വ്യക്തിയുമാണ് ചികിത്സയിൽ ഉള്ളത്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ സംസ്കരിക്കും.
Story Highlights : Two killed in Kottayam wasp attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here