പി പി ദിവ്യക്കെതിരെ സിപിഐഎം നടപടി, എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കും
പി പി ദിവ്യക്കെതിരെ സിപിഐഎം നടപടി. ദിവ്യയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തും. ദിവ്യയെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കം ചെയ്യാനാണ് തീരുമാനം. കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടേതാണ് തീരുമാനം. അന്തിമമായി ഈ തീരുമാനം നടപ്പാക്കുക സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരത്തിന് ശേഷം മാത്രമായിരിക്കും. നാളെ ജാമ്യാപേക്ഷയില്‍ തീരുമാനം വരാനിരിക്കുന്നതിനിടയിലാണ് തീരുമാനം. ഗുരുതര വീഴ്ചയാണ് ദിവ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍.
ജില്ലാ കമ്മിറ്റി അംഗത്തിന് എതിരായ നടപടിക്ക് മേല്‍ കമ്മിറ്റിയായ സംസ്ഥാന സമിതിയുടെ അംഗീകാരം വേണം. ഈ സങ്കേതികത്വം പരിഗണിച്ചാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്. ജില്ലാ സെക്രട്ടേറിയേറ്റ് നേരത്തെ നടപടി സംബന്ധിച്ച് ധാരണയില്‍ എത്തിയിരുന്നു.
കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ ദിവ്യ അറസ്റ്റിലാണ്. കേസെടുത്ത് ഇരുപത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അവര്‍ക്കെതിരേ പാര്‍ട്ടി നടപടി.
Story Highlights : CPIM action against PP Divya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here