ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസത്തിനിടെ എത്തിയത് 46 കപ്പലുകൾ; വന്‍നേട്ടവുമായി വിഴിഞ്ഞം തുറമുഖം

സംസ്ഥാനത്തിന് വന്‍നേട്ടവുമായി വിഴിഞ്ഞം തുറമുഖം. ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസത്തിനിടെ വിഴിഞ്ഞം തുറമുഖത്ത് എത്തിയത് 46 കപ്പലുകളെന്ന് മന്ത്രി വി എന്‍ വാസവന്‍. ജി എസ് ടി ഇനത്തിൽ സർക്കാർ ഖജനാവിലേക്കെത്തിയത് 7.4 കോടി രൂപയുടെ വരുമാനമെന്നും തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ഫേസ്ബുക്കിൽ കുറിച്ചു.
തുറമുഖം ആരംഭിച്ച് നാലു മാസങ്ങൾക്ക് പിന്നാലെയാണ് അസാധരണ നേട്ടം. ട്രയൽ പുരോഗമിക്കുന്നതിനിടയിൽ നേട്ടമുണ്ടാക്കിയത് അഭിമാന നിമിഷം. ലോകത്തിലെ വമ്പന്‍ നാലു മാസം കൊണ്ട് വൻ ചരക്ക് കപ്പലുകള്‍ കേരളത്തിന്റെ സുവർണ തീരത്ത് നങ്കൂരമിട്ടു.ഇന്നലെ രാത്രിയോടെ ഒരു ലക്ഷം ടിഇയു കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് വിഴിഞ്ഞമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
നവംബര്‍ ഒന്‍പത് വരെയുള്ള കണക്ക് അനുസരിച്ച് 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്.1,00807 ടിഇയുവാണ് കൈകാര്യം ചെയ്തത്. ചരക്ക് നീക്കത്തിൽ സർക്കാരിന് ലഭിച്ച നികുതി വരുമാനം 7.4 കോടി. മാസം തോറും തീരത്തടുക്കുന്ന കപ്പലുകളുടെ എണ്ണത്തിലും വർധനയുണ്ടാകുന്നു.ജൂലൈ മാസത്തില്‍ 3, സെപ്റ്റംബറില്‍ 12 ,ഒക്ടോബറില്‍ 23 ,നവംബര്‍ മാസത്തില്‍ ഇതുവരെ 8 എന്നിങ്ങനെയാണ് എത്തിച്ചേർന്ന കപ്പലുകളുടെ എണ്ണം.ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയില്‍പ്പെടുന്ന എം.എസ്.സി ക്ലോഡ് ഗിരാര്‍ഡെറ്റ്, അന്ന, വിവിയാന, എന്നീ കപ്പലുകൾ എത്തിച്ചേർന്നതും വിഴിഞ്ഞത്തിന് അഭിമാനിക്കാവുന്ന നേട്ടമെന്ന് മന്ത്രി വ്യക്തമാക്കി.
Story Highlights : Vizhinjam port with great success
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here