വയനാട് ഇന്ന് നിശബ്ദ പ്രചാരണം; അവസാനവട്ട വോട്ടുറപ്പിക്കാന്‍ മുന്നണികള്‍
വയനാട് ഇന്ന് നിശബ്ദ പ്രചാരണം. അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും വയനാട് ചര്‍ച്ചയാണ്. 14 ലക്ഷത്തോളം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. കഴിഞ്ഞ തവണ പോളിങ് ശതമാനം അല്‍പ്പം കുറഞ്ഞിരുന്നു. വോട്ടര്‍മാരെ കൂടുതല്‍ പോളിങ് ബൂത്തിലേക്ക് എത്തിച്ച് റെക്കോര്‍ഡ് ഭൂരിപക്ഷം നേടാനാണ് യുഡിഎഫ് ക്യാമ്പിന്റെ ശ്രമം.
ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങളിലൂടെ യുഡിഎഫ് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഇടതുപക്ഷത്തിന്റെ ആരോപണം. കള്ളപ്പണം ഒഴുക്കാന്‍ ശ്രമിക്കുന്നു, നിയമ വിരുദ്ധമായി കിറ്റ് വിതരണം ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങള്‍ സജീവമാണ്. വോട്ടുറപ്പിക്കാനുള്ള അവസാന വട്ട സജീവ ശ്രമത്തിലും തിരക്കിട്ട നീക്കങ്ങളിലുമൊക്കെയാണ് മുന്നണികള്‍.
Read Also: കുഴല്‍പ്പണക്കേസ്, രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ള വ്യാജന്മാരോട് പ്രതികരിക്കാനില്ല; സുരേന്ദ്രൻ
നാളെ ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ജില്ലയില്‍ അന്ന് അവധിയായിരിക്കും. എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കും. ഇത് കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭ മണ്ഡലത്തില്‍ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.
പോളിങ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും (നവംബര്‍ 12, 13) തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ -സ്വീകരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍, മാനന്തവാടി സെന്റ് പാട്രിക് സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്, സുല്‍ത്താന്‍ ബത്തേരി എച്ച്.എസ്. സകൂളിനും അവധിയായിരിക്കും.
Story Highlights : Silent campaign in Wayanad today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here