മുട്ടിൽ സ്കൂളിലെ 18 വിദ്യാർഥികൾ ആശുപത്രിയിൽ; ഭക്ഷ്യ വിഷബാധ സംശയം
വയനാട് മുട്ടിൽ ഡബ്ല്യുഒ യുപി സ്കൂളിലെ 18 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. പനി, ഛർദി, വയറിളക്കം എന്നിവയെ തുടർന്നാണ് എൽപി സ്കൂൾ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുട്ടികളെ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു വിദ്യാർത്ഥികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യം സംഭവത്തിച്ചത്. സംഭവത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം സ്കൂളിൽ പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ചു. സ്കൂളിൽ നിന്ന് 600 ഓളം കുട്ടികൾ ഭക്ഷണം കഴിച്ചിരുന്നുവെന്ന് പിടിഎ പ്രസിഡൻറ് പറഞ്ഞു.
Story Highlights : wayanad muttil school students hospitalized
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here