അദാനിക്കെതിരെ അമേരിക്കയിൽ നിയമനടപടി; കേന്ദ്രസർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം

ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ നിയമനടപടി തുടങ്ങിയതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം. തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇക്കാര്യം ഉയർത്തി കേന്ദ്രസർക്കാരിനെ കടന്നാക്രമിക്കാനാണ് നീക്കം. എന്നാൽ വിഷയത്തിൽ കേന്ദ്രസർക്കാർ മൗനം തുടരുകയാണ്.
അദാനിക്ക് എതിരായ അമേരിക്കയിലെ കേസിന്റെ പേരിൽ പ്രതിപക്ഷം ആരോപണങ്ങൾ കടുപ്പിക്കുമ്പോഴും, വിഷയത്തിൽ കേന്ദ്രസർക്കാർ മൗനം തുടരുകയാണ്. അദാനിയെ പിന്തുണച്ചു കേസിനെ തള്ളികൊണ്ടോ തൽക്കാലം നിലപാട് എടുക്കേണ്ട എന്നാണ് ഉന്നത തലത്തിലുള്ള ധാരണ. കേസിന്റെ വിശദവിവരങ്ങൾ വിദേശകാര്യമന്ത്രാലയം ശേഖരിക്കുന്നതായാണ് വിവരം.
അതേ സമയം അദാനിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അറിയാമെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. കേസ് ഇന്തോ-യു എസ് ബന്ധത്തെ ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ് മാധ്യമ വക്താവ് കാരിൻ ജീൻ പിയറി വ്യക്തമാക്കി.
സൗരോർജ കരാർ നേടാൻ ജഗൻ മോഹൻ സർക്കാരിന് അദാനി കോഴ നൽകി എന്ന ആരോപണം വൈഎസ്ആർ കോൺഗ്രസ് നിഷേധിച്ചു. അനധികൃതമായി ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലന്നാണ് പ്രതികരണം.
Story Highlights : Opposition on Adani bribery scandal America
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here