Advertisement

കൊച്ചിയിൽ ലേബർ കാർഡിനായി കൈക്കൂലി; ഉദ്യോഗസ്ഥന്‍റെ വീട്ടിൽ നിന്ന് രണ്ടര ലക്ഷം പിടികൂടി

November 22, 2024
Google News 2 minutes Read

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ ലേബർ ഓഫീസറുടെ വീട്ടിൽനിന്ന് രണ്ടര ലക്ഷം രൂപ പിടിച്ചെടുത്തു. കൈക്കൂലി വാങ്ങി സൂക്ഷിച്ച പണമാണ് പിടികൂടിയത്. 30 പവന്റെ സ്വർണവും വീട്ടിൽ നിന്ന് വിജിലൻസ് കണ്ടെടുത്തു.

അസിസ്റ്റന്റ് ലേബർ കമ്മീഷണർ യുപി സ്വദേശി അജിത് കുമാറിന്റെ വീട്ടിലാണ് വിജിലൻസ് പരിശോധന നടത്തിയത്. കൊച്ചി സെൻട്രൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിൽ ജീവനക്കാരനാണ് ഇയാൾ.അറസ്റ്റിലായ അജീദ് കുമാറിനെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ഇന്ന് ഉച്ചയ്ക്കാണ് ലേബർ കാർഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അജിത് കുമാർ വിജിലൻസിന്റെ പിടിയിലായത്. ബിപിസിഎൽ കമ്പനിയിൽ ലേബർ തൊഴിലാളികളെ കയറ്റാൻ വേണ്ടിയായിരുന്നു കൈക്കൂലി വാങ്ങിയത്.

ഒരു തൊഴിലാളിക്ക് 1,000 രൂപ വീതമാണ് അജിത് കൈക്കൂലി വാങ്ങിയിരുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇത്തരത്തിൽ 20 തൊഴിലാളികളുടെ കാർഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണു പിടിയിലായത്.

Read Also:തമ്മനം ഫൈസലിനും DYSP എംജി സാബുവിനും കൂട്ടുകച്ചവടം,കൈക്കൂലിപ്പണം പലിശയ്ക്ക് കൊടുക്കല്‍

Story Highlights : Vigilance seize 2.5 lakh assistant Labour commissioner house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here