‘വിജയിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസിൽ എത്തുമെന്നറിയിച്ച സരിനെയും കാത്ത്’; കുറിപ്പുമായി ജ്യോതികുമാർ ചാമക്കാല

പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി പി സരിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. പാലക്കാട് വിജയിച്ച ശേഷം നേരെ യുഡി എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസിൽ എത്തുമെന്നറിയിച്ച പി. സരിനെയും കാത്ത് എന്നാണ് ജ്യോതികുമാർ കുറിച്ചത്. യുഡി എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിലെ ചിത്രവും അദ്ദേഹം പങ്കുവച്ചു.
പാലക്കാട് ലീഡ് തിരിച്ചുപിടിച്ച് ബിജെപി. 412 വോട്ടിന് മുന്നിലാണ്. എന്നാൽ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് ക്യാമ്പിൽ ആഘോഷം തുടങ്ങി. ട്രോളി ബാഗുമായാണ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തുന്നത്.
ബാഗ് തലയിലേറ്റിയും വലിച്ചും പ്രവർത്തകർ റോഡിലിറങ്ങി. കോൺഗ്രസ് നേതാക്കളും സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ രാഹുലിൻ്റെ വിജയം ഉറപ്പിച്ച് പ്രതികരിക്കാൻ തുടങ്ങി. വിടി ബൽറാം രാഹുൽ മാങ്കൂട്ടത്തിലിന് ആശംസ നേർന്നു. ഫേസ്ബുക്കിലെഴുതിയ പോസ്റ്റിൽ രാഹുലും ഷാഫി പറമ്പിൽ എംപിയുമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്.
പോസ്റ്റൽ വോട്ടുകളിലും ആദ്യമെണ്ണിയ നഗരസഭ മേഖലയിലും മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പിന്നിലായി. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു.
Story Highlights : jyothikumar chamakala against p sarin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here