മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരായി ഭീഷണി; ജ്യോതികുമാര്‍ ചാമക്കാല അടക്കമുള്ളവര്‍ക്കെതിരെ പരാതി
മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരായ ഭീഷണിയില്‍ ഡിജിപിക്ക് പരാതി. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തിരുവനന്തപുരം സ്വദേശി എ എച്ച് ഹഫീസ് ആണ് പരാതി നല്‍കിയിരിക്കുന്നത്.(Complaint against congress leaders for threatening chief minister’s gunman)
സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണിയുയര്‍ത്തുന്നു എന്നതാണ് പരാതിയുടെ ഉള്ളടക്കം. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഐടി സെല്ലിന് ആദ്യം പരാതി കൈമാറുകയും ചെയ്തു. പിന്നാലെ പൊലീസ് ആസ്ഥാനത്ത് നിന്നും പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Read Also :ആക്രമണ സാധ്യത: മുഖ്യമന്ത്രിയുടെ ഗൺമാനും പൊലീസുകാർക്കും അധിക സുരക്ഷയ്ക്ക് നിർദ്ദേശം
മുഖ്യമന്ത്രിയുടെ ഗണ്‍മാനും പൊലീസുകാര്‍ക്കും അധിക സുരക്ഷയ്ക്ക് ഇന്നലെ പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഗണ്‍മാന്‍ അനിലിന്റെയും എസ്‌കോര്‍ട്ട് ഓഫീസര്‍ സന്ദീപിന്റെയും വീടിന് കാവല്‍ ഏര്‍പ്പെടുത്തി. ഇവര്‍ക്കെതിരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്.
കഴിഞ്ഞദിവസം ആലപ്പുഴ ജില്ലയില്‍ നടന്ന നവ കേരള സദസ്സിനിടയിലാണ് അമ്പലപ്പുഴയിലേക്കുള്ള യാത്രാമധ്യേ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. നവ കേരള ബസ്സിന് തൊട്ടു പുറകില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥനും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു. യൂണിഫോമില്‍ അല്ലായിരുന്ന ഗണ്‍മാന്‍ അനില്‍ പ്രവര്‍ത്തകരുടെ തലയ്ക്കടിച്ചത് വലിയ വിവാദമായി.
Story Highlights: Complaint against congress leaders for threatening chief minister’s gunman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here