Advertisement

ലീഡ് തിരിച്ചുപിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; പാലക്കാട്‌ യുഡിഎഫ് ക്യാമ്പിൽ ആവേശം അണപൊട്ടി

November 23, 2024
Google News 1 minute Read

പാലക്കാട്‌ യുഡിഎഫ് ക്യാമ്പിൽ ആവേശം അണപൊട്ടി. രാഹുൽ മാങ്കൂട്ടത്തിലിന്റെ ലീഡ് 1510 ആയി ഉയർന്നതോടെ അണികൾ മുദ്രാവാക്യം വിളികളുമായെത്തി. ലീഡ് 15,000 കടക്കുമെന്ന് റിജിൽ മാക്കുറ്റി പ്രതികരിച്ചു. യുഡിഎഫിനും എൽഡിഎഫിനും വോട്ടുകൾ ഉള്ള പറക്കുന്നം ഉൾപ്പെടെയുള്ള മേഖലയാണ് രണ്ടാം റൗണ്ടിൽ എണ്ണിയത്. പാലക്കാട് മൂത്താൻതറ അടക്കമുള്ള പ്രദേശങ്ങൾ ഇനിയും എണ്ണാനുണ്ട്. ബിജെപിക്ക് സ്വാധീനമുള്ള വടക്കന്തറ മേഖലയും ഈ റൗണ്ടിലെണ്ണും.

ആദ്യം പോസ്റ്റൽ വോട്ടുകളും വീട്ടിലെ വോട്ടുകളും എണ്ണിയപ്പോൾ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുറായിരുന്നു മുന്നിൽ. അതേസമയം മികച്ച റിസൾട്ട്‌ പ്രതീക്ഷിക്കുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നു .
വിജയിക്കുമെന്ന് പ്രതീക്ഷിക്കാൻ എല്ലാവർക്കും അവകാശമുണ്ട്, എന്നാൽ അന്തിമ വിജയം മതേതരത്വത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

വലിയ ആത്മവിശ്വാസമുണ്ട്. മനസിൽ കാണുന്ന ഭൂരിപക്ഷ സംഖ്യ ജനങ്ങൾ നൽകുന്ന നിറഞ്ഞ പുഞ്ചിരിയിൽ ഉണ്ട്. ന​ഗരസഭയിൽ ബിജെപിക്ക് ആധിപത്യമുണ്ടാക്കാൻ സാധിക്കില്ലെന്നാണ് ​ഗ്രൗണ്ടിൽ നിന്ന് കിട്ടുന്ന റിപ്പോർട്ട്. ന​ഗരസഭയിലും പഞ്ചായത്തിലും മതേതര മുന്നണിയുടെ വിജയമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : Rahul mamkootathil leading in palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here