Advertisement

‘ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ സിപിഐഎമ്മിന് എന്തിനാണ് സങ്കടം?’ ; പരിഹസിച്ച് വി ഡി സതീശന്‍

November 24, 2024
Google News 2 minutes Read
V D S

ബിജെപിക്ക് വോട്ട് കുറഞ്ഞതിന് സിപിഐഎമ്മിന് എന്തിനാണ് സങ്കടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇ ശ്രീധരന് ലഭിച്ചിരുന്നുവെന്നും ആ വോട്ടുകളില്‍ നല്ലൊരു ഭാഗം രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചു പിടിച്ചുവെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. അതെങ്ങനെയാണ് എസ്ഡിപിഐയുടെ വോട്ടാകുന്നതെന്ന് അദ്ദേഹം ചോദിച്ചു.

900ത്തോളം വോട്ടുകളാണ് സിപിഐഎമ്മിന് വര്‍ധിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ 15,000 പുതിയ വോട്ട് ഉണ്ട്. 2021 നേക്കാള്‍ സിപിഐഎമ്മിന്റെ വോട്ട് താഴേക്ക് പോയി. ജനങ്ങളെ അപമാനിക്കുന്നതാണ് സിപിഎമ്മിന്റെ പ്രതികരണം – അദ്ദേഹം വ്യക്തമാക്കി.

Read Also: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോല്‍വി; ബിജെപിയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പടയൊരുക്കം, സുരേന്ദ്രനെ കൈവിട്ട് വി മുരളീധരനും

2021 നെക്കാളും 2024 നെക്കാളും തങ്ങള്‍ക്ക് വോട്ട് കൂടുതല്‍ കിട്ടിയെന്ന് വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. 30 വര്‍ഷത്തോളമായി ജമാ അത്തെ ഇസ്ലാമി സിപിഐഎമ്മിന്റെ കൂടെയായിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പോയിട്ടുണ്ട്. എന്നിട്ടാണ് ഇപ്പോള്‍ ജമാഅത്ത് ഇസ്ലാമിയെ തള്ളിപ്പറയുന്നത് – വി ഡി സതീശന്‍ വ്യക്തമാക്കി.

Story Highlights : V D Satheesan mock CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here