Advertisement

അധ്യക്ഷനെ മാറ്റേണ്ടതില്ല; കെ സുരേന്ദ്രൻ BJP സംസ്ഥാന അധ്യക്ഷനായി തുടരും

November 27, 2024
Google News 2 minutes Read

കെ സുരേന്ദ്രൻ‌ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും.അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം. ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ നിലവിൽ നടപടിയില്ല. സംഘടനാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി. ബൂത്ത് – മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പ് ഡിസംബറിൽ പൂർത്തിയാകും.

ജില്ലാ അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുക പുതിയ സംസ്ഥാന അധ്യക്ഷൻ ചുമതലയേറ്റ ശേഷമാകും. പുതിയ സംസ്ഥാന അധ്യക്ഷനെ പുതുതായി ചുമതലയൽക്കുന്ന ദേശീയ നേതൃത്വം പ്രഖ്യാപിക്കും. ഗ്രൂപ്പ് പ്രവർത്തനങ്ങൾ തടയുക ലക്ഷ്യമിട്ടാണ് നടപടി. പാലക്കാട്ടെ തോൽവിക്ക് പിന്നാലെ കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയൊഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു. പരാജയത്തിന്റെ ധാർമീക ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും രാജി വെക്കാൻ അനുമതി നൽകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ദേശീയ നേതൃത്വം വിശദമായ അന്വേഷണം നടത്തണമെന്നു കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.

Story Highlights : K Surendran will continue as BJP state president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here