വയനാട് എംപിയായി പ്രിയങ്കാ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
പ്രിയങ്ക ഗാന്ധി ലോക്സഭ അംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 30, ഡിസംബർ 1 തീയതികളിൽ മണ്ഡലത്തിൽ പര്യടനം നടത്തും. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും. ഷിംലയിൽനിന്നു മടങ്ങിയെത്തിയ അമ്മ സോണിയ ഗാന്ധിയും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകും.മ ഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രവീന്ദ്ര വസന്തറാവു ചവാനും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
അതേസമയം പാർലമെന്റിലെ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കോൺഗ്രസിന് പുത്തൻ ഉണർവ് നൽകും.കന്നിയങ്കത്തില്‍ വയനാട്ടില്‍ നിന്ന് ജയിച്ചെത്തിയ പ്രിയങ്ക, മണ്ഡലത്തിലെ ജനകീയ വിഷയങ്ങളിൽ എത്രമാത്രം ഇടപെടുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ആദ്യ മത്സരത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയ പ്രിയങ്ക ഗാന്ധി ഇന്ന് മുതൽ ലോക്സഭ എംപിയാൻ. 4,10,931 ഭൂരിപക്ഷം നേടിയാണ് പ്രിയങ്ക ഗാന്ധിയുടെ ലോക്സഭ പ്രവേശനം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സമരമുഖങ്ങളിലും കോൺഗ്രസിനെ ആവേശം കൊള്ളിച്ച ശബ്ദം ഇനി പാർലമെന്റിലും ഉയരും.
എംപി എന്ന നിലയിൽ പഠിക്കാനും തെളിയാനും ഏറെയുണ്ട്. പിതാമഹൻ ജവഹർലാലൽ നെഹ്റു മുതൽ സഹോദരൻ രാഹുൽ ഗാന്ധിവരെ നടന്ന വഴിയുലെടാണ് ഇനിയുള്ള നടപ്പ്. വാക്കെടുത്തു പ്രയോഗിക്കുമ്പോൾ സൂക്ഷിച്ചുവേണം. ഓരോ നീക്കത്തിലും രാഷ്ട്രീയം വേണം. എന്നും വയനാടിനെ ചേർത്തുനിർത്തുമെന്ന വാക്ക് പാലിക്കണം.
ഉരുൾപൊട്ടൽ ജീവിതം തകർത്ത ജനതയ്ക്ക് കേന്ദ്രസഹായം, മനുഷ്യ-വന്യജീവി സംഘർഷങ്ങളിലെ ശാശ്വത പരിഹാരം, ചുരം താണ്ടാതെ ജീവൻ കാക്കാൻ ഒരു മെഡിക്കൽ കോളജ്, രാത്രിയാത്ര നിരോധനം പിൻവലിക്കൽ. പ്രിയങ്ക ഗാന്ധിയിൽ നിന്ന് വയനാട് ആഗ്രഹിക്കുന്നത് ഇങ്ങനെ പലതുമുണ്ട്.
Story Highlights : Priyanka Gandhi To Take Oath As Wayanad MP Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here