ഫിൻജാൽ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമർദമായി; ചെന്നൈ വിമാനത്താവളം തുറന്നു

ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ടതോടെ ശക്തി കുറഞ്ഞ് ന്യൂനമർദമായി മാറി.
വിഴുപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. താത്കാലികമായി അടച്ച ചെന്നൈ വിമാനത്താവളം രാത്രി ഒരു മണിയോടെ തുറന്നു.
തമിഴ്നാട്ടിലെ ആറ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ചീപുരം,ചെങ്കൽപട്ട് തിരുവണ്ണാമലൈ, കള്ളാക്കുറിച്ചി, വിഴുപ്പുറം കടലൂർ ജില്ലകളിലാണ് റെഡ് അലർട്ട്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും ചെന്നൈയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ആറ് മണിക്കൂർ എടുത്താണ് ഫിൻജാൽ കരകടന്നത്. രാത്രി 11.30 ഓടെ പുതുച്ചേരിയ്ക്ക് സമീപമാണ് കാറ്റ് കരതൊട്ടത്. ചെന്നൈയിൽ മഴക്കെടുതിയിൽ 3 പേർ മരിച്ചതായാണ് വിവരം
ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിലും ജാഗ്രത. സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ 7 ജില്ലകളിൽ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. മറ്റന്നാള്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Story Highlights : Cyclone Fengal reaches coast, makes landfall near Puducherry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here