ഇന്ദുജയുടെ മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്തത് അജാസ്; തെളിവ് നശിപ്പിച്ചു; ഗൂഢാലോചന സംശയിച്ച് പൊലീസ്

പാലോട് നവ വധു ഇന്ദുജയുടെ ആത്മഹത്യയിൽ ഗൂഢാലോചന സംശയിച്ച് പൊലീസ്. അജാസിന്റെ ആസൂത്രണമാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്ദുജയുടെ മൊബൈൽ ഫോൺ അജാസ് ഫോർമാറ്റ് ചെയ്തു. ആത്മഹത്യക്ക് പിന്നാലെയാണ് ഫോൺ ഫോർമാറ്റ് ചെയ്തതെന്ന് പോലീസിന് സംശയം. തെളിവ് നശിപ്പിച്ചത് തന്നെയെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്.
അജാസ് ആത്മഹത്യ ചെയ്ത ഇന്ദുജയുടെയും ഭർത്താവ് അഭിജിത്തിന്റെയും സുഹൃത്തായിരുന്നു. ഇന്ദുജയുടെ ഫോണിന്റെ പാസ്‌വേർഡ് ഉൾപ്പെടെ അജാസിന് അറിയാമായിരുന്നു. അജാസിനെ കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം നടത്താനാണ് പോലീസ് നീക്കം. ഇന്ദുജ ആതമഹത്യക്ക് മുൻപ് അവസാനം ഫോണിൽ വിളിച്ചത് അജാസിനെ ആയിരുന്നു. കേസിൽ ഭർത്താവ് അഭിജിത്തിന്റെയും അജാസിന്റെയും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
Read Also: കണ്ണൂരിൽ കോൺഗ്രസ് ഓഫീസ് അക്രമിച്ച കേസ്; ഒരാൾ അറസ്റ്റിൽ
അഭിജിത്താണ് കേസിലെ ഒന്നാം പ്രതി. അജാസിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് എടുത്തിരിക്കുന്നത്അജാസ് മർദിക്കുന്നത് കണ്ടെന്നാണ് ഭർത്താവ് അഭിജിത്ത് മൊഴി നൽകിയിരുന്നു. ശംഖുമുഖത്തു വെച്ച് അജാസ് ഇന്ദുജയെ മർദിച്ചെന്നാണ് മൊഴി. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മർദനത്തിൻറെ പാടുകളുണ്ടായിരുന്നു. മൂന്നുമാസം മുമ്പാണ് ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്. ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും നടത്തിയ മാനസിക പീഡനവും മർദ്ദനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസ് കണ്ടെത്തൽ.
Story Highlights : Police suspecting conspiracy in Induja death case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here