‘വയനാട് ദുരന്തത്തിന്റെ തീവ്രത കേന്ദ്രം പൂർണമായി ഉൾക്കൊണ്ടു; കേരളത്തിനോടോ തമിഴ്നാടിനോടോ വിവേചനമില്ല’; ആഭ്യന്തര സഹമന്ത്രി
വയനാട് ദുരന്തത്തിന്റെ തീവ്രത കേന്ദ്രം പൂർണമായി ഉൾക്കൊണ്ടിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. ദുരന്തം നേരിടാൻ കേന്ദ്രസർക്കാർ എല്ലാ സഹായവും ചെയ്തു. കേരളത്തിനോടോ തമിഴ്നാടിനോടോ വിവേചനമില്ല. എസ്.ഡി.ആർ.എഫ്. ഫണ്ട് അനുവദിക്കുന്നത് ദുരന്തം നേരിടാനെന്നും നിത്യാനന്ദ റായ്.
സംസ്ഥാനങ്ങളുടെ കൈവശമുള്ള ഫണ്ടിൻറെ കണക്ക് നൽകാൻ തയാറാണെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. എല്ലാത്തിലും രാഷ്ട്രീയം കാണരുത്, രേഖകൾ വച്ചാണ് സംസാരിക്കുന്നത്. 394 കോടി എസ്ഡിആർഎഫ് ഫണ്ടായി കേരളത്തിന് നൽകിയിട്ടുണ്ട്. മനസിലാക്കാൻ തയാറല്ലെങ്കിൽ ഒന്നും പറയാനില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഒക്ടോബർ ഒന്നിന് 145 കോടി രൂപ നൽകിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
മുണ്ടക്കൈ, ചൂരൽമല ജനങ്ങളുടെ സംരക്ഷണം കേന്ദ്രം ഉറപ്പുനൽകുന്നുവെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി. ദീർഘകാല പദ്ധതി ഉണ്ടാക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞെന്നും സംസ്ഥാനം നൽകിയ റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വിലയിരുത്തൽ നടത്തിയ ശേഷം ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് നിത്യാനന്ദ റായ് പറഞ്ഞു.
അതേസമയം മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തസഹായത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടെ മധ്യസ്ഥം വഹിക്കാൻ തയാറെന്ന് ഹൈക്കോടതി ഇന്ന് അറിയിച്ചിരുന്നു ദുരന്ത നിവാരണ ഫണ്ടിലെ തുകയുടെ വിനിയോഗം സംബന്ധിച്ച് വിശദ റിപ്പോർട്ട് നൽകണമെന്നാണ് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 700.5 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ ഉണ്ടെന്ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
Story Highlights : Union minister Nityanand Rai says Centre has fully grasped the gravity of Wayanad landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here