Advertisement

പ്രതിഷേധങ്ങൾക്കിടെ ‘കേരള സർവകലാശാല’ സെമിനാറിൽ പങ്കെടുക്കാൻ ഗവർണർ എത്തും

December 14, 2024
Google News 3 minutes Read
arif muhanned khan

വൈസ് ചാൻസലർ നിയമനത്തെച്ചൊല്ലി സർക്കാറും ഇടതുസംഘടനകളുമായുള്ള ഏറ്റുമുട്ടലിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരിടവേളയ്ക്ക് ശേഷം കേരള സർവകലാശാലയിൽ എത്തുന്നു. ചൊവ്വാഴ്ച കേരളയിലെ സംസ്കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. രാവിലെ 11.30-ന് പാളയത്തെ കേരള സർവകലാശാല ആസ്ഥാനത്തെ സെനറ്റ് ഹാളിൽ നടക്കുന്ന സെമിനാർ ഗവർണർ ഉദ്ഘാടനം ചെയ്യും. ‘ആഗോള പ്രശ്‌നങ്ങളും സംസ്‌കൃത വിജ്ഞാന വ്യവസ്ഥയും’ എന്ന വിഷയത്തിൽ മൂന്ന് ദിവസമാണ് സെമിനാർ നടക്കുക. വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മേൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഗവർണറോടുള്ള എതിർപ്പിനെ തുടർന്ന് പരിപാടിയുടെ കൂടിയാലോചനായോഗം ഇടതുസംഘടനകൾ ബഹിഷ്‌കരിച്ചിരുന്നു. വി സി നിയമനങ്ങളിൽ ഗവർണർ സ്വന്തം നിലയിൽ മുന്നോട്ടു പോവുന്നതിൽ സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ ശക്തമായ പ്രതിഷേധത്തിലാണ്. മോഹനൻ കുന്നുമ്മലിന് വി സിയായി പുനർനിയമനം നൽകിയ നടപടിയും വിവാദമായിരുന്നു.

അതേസമയം, ഗവർണറുടെ സർവകലാശാല സന്ദർശനവേളയിൽ പ്രതിഷേധം ഉയർന്നേക്കുമെന്നാണ് കണക്കുകൂട്ടൽ. രണ്ടു വർഷം മുൻപ്‌ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ചാൻസലർ പങ്കെടുക്കുന്ന പരിപാടി സർവകലാശാല ആലോചിച്ചെങ്കിലും ഇടതു സിൻഡിക്കേറ്റംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് മാറ്റിയിരുന്നു. സമാനമായി സംസ്‌കൃത സെമിനാറിലും എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് ഇടതുപക്ഷം.

Read Also: തീവ്രവാദ ഗ്രൂപ്പിൽ നിന്ന് പണം വാങ്ങിയെന്ന DYFI നേതാവിന്റെ ആരോപണം; തെളിവ് പുറത്തുവിടണമെന്ന് DySP ബാബു പെരിങ്ങേത്ത്

ഈ മാസം 17 -19 വരെ നടക്കുന്ന സെമിനാർ തിരുപ്പതി ശ്രീവെങ്കടേശ്വര വേദിക് യൂണിവേഴ്സിറ്റി വി സി ഡോ റാണി സദാശിവ മൂർത്തി, ഐ സി പി ആർ മെമ്പർ സെക്രട്ടറി ഡോ സച്ചിദാനന്ദ മിശ്ര, കാലടി സംസ്‌കൃത സർവകലാശാല വി സി ഡോ കെ കെ ഗീതാകുമാരി. കേരള സിൻഡിക്കേറ്റ് അംഗം പി എസ് ഗോപകുമാർ, സംസ്‌കൃതം വിഭാഗം മേധാവി ഡോ സി എൻ വിജയകുമാരി, കാലടി സർവകലാശാല മുൻ വകുപ്പ് മേധാവി ഡോ പി സി മുരളീമാധവൻ തുടങ്ങിയവർ പങ്കെടുക്കും.

Story Highlights : The Governor will arrive to participate in the Kerala University seminar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here