Advertisement

”ഹിന്ദുത്വ മോഡ് ഓണാക്കി സിപിഐഎം, വിജയരാഘവൻ വിഷം മാത്രമാണ് ചീറ്റുന്നത്!’; രൂക്ഷ വിമര്‍ശനവുമായി ഫാത്തിമ തഹ്‌ലിയ

December 24, 2024
Google News 1 minute Read
Fathima Thahiliya

സി.പി.ഐ.എം പി.ബി അംഗം എ. വിജയരാഘവന്‍റെ വിവാദ പരാമർശത്തില്‍ രൂക്ഷ പ്രതികരണവുമായി യൂത്ത് ലീഗ് സെക്രട്ടറി ഫാത്തിമ തഹ്‌ലിയ. സി.പി.ഐ.എം ഹിന്ദുത്വ മോഡ് ഓണാക്കിയിട്ടുണ്ടെന്നും സി.പി.ഐ.എമ്മിന്‍റെ വർഗീയ മുഖങ്ങളായ വിജയരാഘവന് ഇനി ഓവർടൈം ഡ്യൂട്ടി ആകുമെന്നും തഹ്‌ലിയ ഫേസ്ബുക്കില്‍ കുറിച്ചു.

നൈസായി വർഗീയത പറയുന്ന കാര്യത്തില്‍ ബി.ജെ.പിക്ക് സി.പി.ഐ.എമ്മില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ഒരു സമുദായത്തെ പ്രതികൂട്ടില്‍ നിർത്തി നാല് വോട്ട് വാങ്ങുന്ന പരിപാടി നിർത്തിക്കൂടെ. വിജയരാഘവനെ കാണുമ്പോൾ രണ്ട് മീറ്റർ മാറി നടക്കണമെന്നും വിഷം മാത്രമാണ് അദ്ദേഹം ചീറ്റുന്നതെന്നും ഫാത്തിമ തഹ്‌ലിയ പോസ്റ്റില്‍ കുറിച്ചു.

ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സി.പി.എം ഹിന്ദുത്വ മോഡ് ഓണാക്കിയിട്ടുണ്ട്.

സി.പി.എമ്മിന്റെ വർഗീയ മുഖങ്ങളായ വിജയരാഘവന് ഇനി ഓവർടൈം ഡ്യൂട്ടി ആകും.

നൈസായി വർഗീയത പറയുന്ന കാര്യത്തില്‍ ബി.ജെ.പിക്ക് സി.പി.എമ്മില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ബി.ജെ.പി പറയുന്നത് പോലെ മുസ്ലിംകളെ പൂർണ്ണമായും വർഗീയവല്‍ക്കരിക്കാൻ സഖാക്കള്‍ മെനക്കെടാറില്ല.

പകരം എസ്.ഡി.പി.ഐയെയും ജമാഅത്തെ ഇസ്ലാമിയെയും മാത്രം ആക്രമിക്കും. പക്ഷെ ലക്ഷ്യം എസ്.ഡി.പി.ഐയോ ജമാഅത്തെ ഇസ്ലാമിയോ അല്ല.

വയനാട് പാർലമെൻറ് മണ്ഡലം പോലെ മൂന്നും നാലും ലക്ഷക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് ജയിക്കുന്ന മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയെയും പോലെയുള്ള ചെറിയ പാർട്ടികളുടെ സഹായത്തോടു കൂടെയാണ് ജയിച്ചത് എന്ന് പറയുമ്ബോള്‍ ലക്ഷ്യം ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും അല്ല എന്ന് വ്യക്തമല്ലേ.

ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും കേരളത്തില്‍ വളരുന്നു എന്ന് അമുസ്ലിങ്ങള്‍ക്കിടയില്‍ ഭീതി പരത്തി അമുസ്ലിം വോട്ടുകള്‍ ഏകീകരിക്കാനുള്ള വർഗ്ഗീയ ശ്രമമാണ് സി.പി.എം നടത്തുന്നത്.

ഒരു വ്യായാമ കൂട്ടായ്മയില്‍ പോലും വർഗീയത കാണുന്ന സി.പി.എം നേതാക്കള്‍ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്. ഒരു സമുദായത്തെ പ്രതികൂട്ടില്‍ നിർത്തി നാലു വോട്ട് വാങ്ങുന്ന പരിപാടി നിർത്തിക്കൂടെ കാവി കമ്യൂണിസ്റ്റുകളെ.

വിജയരാഘവനെ കാണുമ്ബോള്‍ രണ്ട് മീറ്റർ മാറി നടക്കണം. വിഷം മാത്രമാണ് അയാള്‍ ചീറ്റുന്നത്!

Story Highlights : Fathima Thahiliya Against CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here