മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ: കൂടുതൽ ധനസഹായത്തിന് അവസരം; അതി തീവ്ര ദുരന്തമായി പ്രാഖ്യപിച്ചതിൽ സാധ്യതകൾ ഏറെ

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതിൽ സാധ്യതകളേറെ. സംസ്ഥാന സർക്കാരിന് കൂടുതൽ ധനസഹായത്തിന് അവസരം ലഭിക്കും. അതിതീവ്ര ദുരന്തമായി പ്രഖ്യാപിതോടെ വിവിധ കേന്ദ്ര വകുപ്പുകളിൽ നിന്നും ധനസഹായ സാധ്യത തുറന്നു. എം പി ഫണ്ടും ലഭിക്കാൻ അപേക്ഷിക്കാൻ കഴിയും. പിഡിഎൻഎ അപേക്ഷയും കേന്ദ്രം പരിഗണിക്കും.
ലെവൽ മൂന്ന് കാറ്റഗറിയിൽ വരുന്ന അതിതീവ്ര ദുരന്തമായാണ് പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരിനുതന്നെ പുനരുദ്ധാരണം സാധ്യമല്ലാത്ത ദുരന്തത്തെയാണ് ലെവൽ മൂന്ന് കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്. ജൂലൈ 30നായിരുന്നു മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ഉണ്ടായത്. ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നായിരുന്നു കേരളം ആദ്യംമുതലേ ആവശ്യപ്പെടുന്നത്. എന്നാൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന രീതി ഇപ്പോൾ ഇല്ല എന്ന് കേന്ദ്രം അറിയിച്ചതിനെ തുടർന്ന് അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്നായി കേരളത്തിന്റെ ആവശ്യം. ഇതാണ് ഇപ്പോൾ കേന്ദ്രം അംഗീകരിച്ചത്.
Read Also: മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ: അതി തീവ്ര ദുരന്തം ആയി പ്രഖ്യാപിച്ച് കേന്ദ്രം
ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയ ജോയിൻ്റ് സെക്രട്ടറി ഡോ. രാജേഷ് ഗുപ്ത റവന്യൂ സെക്രട്ടറി ടിങ്കു ബിസ്വാളിന് കത്ത് നൽകി. അതേസമയം പുനരധിവാസപ്രവർത്തനങ്ങൾക്കുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതു സംബന്ധിച്ചു കത്തിൽ പരാമർശമില്ല. നാടിനെ നടുക്കിയ ചൂരൽമല- മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയിരുന്നു. ദേശീയ ദുരന്ത നിവാരണ ഫണ്ടിന് പുറമേ കൂടുതൽ ഫണ്ട് ലഭിക്കണമെങ്കിൽ തീവ്ര ദുരന്തമായി പ്രഖ്യാപിക്കേണ്ടതുണ്ട്. ഇക്കാര്യം സംസ്ഥാന നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
വയനാട് ദുരന്തത്തിന്റെ തീവ്രത കേന്ദ്രം പൂർണമായി ഉൾക്കൊണ്ടിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് നേരത്തെ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. വയനാട് പുനരധിവാസം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെയാണ് അതി തീവ്ര ദുരന്തമായി കേന്ദ്രത്തിന്റെ പ്രഖ്യാപനം. കേന്ദ്ര സംഘം നൽകിയ റിപ്പോർട്ട് പരിശോധിച്ച മന്ത്രിതല സമിതിയാണ് തീവ്ര ദുരന്തമാണെന്ന് കണ്ടെത്തിയത്. അതേസമയം ഇനി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമോ എന്ന കാര്യത്തിൽ കത്തിൽ ഒരു വ്യക്തതയില്ല.
Story Highlights : Possibilities after Mundakkai-Chooralmala landslide declared as extreme disaster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here