‘സഹകരണ സ്ഥാപനങ്ങളിൽ നിയമനക്കോഴ വാങ്ങിയവർ പുക മറയ്ക്കുള്ളിൽ; CPIM സമരം വഴി തിരിച്ചുവിടാൻ’; ഡി പി രാജശേഖരൻ

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റേയും മകന്റേയും ആത്മഹത്യയ്ക്ക് പിന്നാലെയുണ്ടായ നിയമനക്കോഴ വിവാദത്തിൽ പ്രതികരണവുമായി ബത്തേരി അർബൻ ബാങ്ക് ചെയർമാന്നും ഡിസിസി ജനറൽ സെക്രട്ടറിയുമായ ഡി പി രാജശേഖരൻ. വയനാട് ബത്തേരിയിലെ സഹകരണ സ്ഥാപനങ്ങളിൽ നിയമനക്കോഴ വാങ്ങിയവർ ഇപ്പോഴും പുക മറയ്ക്കുള്ളിലാണെന്ന് ഡി പി രാജശേഖരൻ. അഴിമതി ആരോപണത്തെ വഴി തിരിച്ചുവിടാനാണ് സിപിഐഎം സമരം നടത്തുന്നതെന്ന് ഡി പി രാജശേഖരൻ ട്വന്റിഫോറിനോട് പറഞ്ഞു.
ബത്തേരി ബാങ്കിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് നടപടിയെടുത്തവരെ സിപിഐഎം സംരക്ഷിച്ചിട്ടുണ്ട്. കോൺഗ്രസ് സസ്പെൻഡ് ചെയ്ത മുൻ ചെയർമാനെ സിപിഐഎം പാനലിൽ മത്സരിപ്പിച്ചെന്ന് ഡി പി രാജശേഖരൻ പറഞ്ഞു. ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളിൽ ഇടതു സർക്കാർ എന്താണ് ചെയ്തത്. ബത്തേരിയിലെ സഹകരണ സ്ഥാപനങ്ങളിൽ ഒരു മാഫിയ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. അഴിമതി ആരോപണങ്ങളെ വഴി തിരിച്ചുവിടാനാണ് ഈ സംഘം ശ്രമിക്കുന്നതെന്ന് ഡി പി രാജശേഖരൻ പറഞ്ഞു.
നേരത്തെ ബാങ്ക് വൈസ് ചെയർമാൻ ആർ പി ശിവദാസ് ആണ് ഈ സംഘത്തിന്റെ ഇരയായതെന്ന് ഡി പി രാജശേഖരൻ പറയുന്നു. ഇപ്പോൾ അത് ഐസി ബാലകൃഷ്ണൻ ആണ്. പല ഇടതു നേതാക്കളുടെയും മക്കൾ കോൺഗ്രസ്സും ബിജെപിയും ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്,. ഇതിനെക്കുറിച്ച് പരിശോധിച്ചാൽ മാഫിയ ബന്ധം ആരൊക്കെയെന്ന് വ്യക്തമാകുമെന്ന് രാജശേഖരൻ പറഞ്ഞു.
Story Highlights : DCC General Secretary DP Rajasekaran responds on recruitment bribe controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here