2047ൽ ഇന്ത്യ വികസിത രാജ്യമാകുമോ? ഇനി എഐ കാലമോ? ട്വന്റിഫോർ ബിസിനസ് കോൺക്ലേവ് സമാപിച്ചു
കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന ട്വന്റിഫോർ ബിസിനസ് കോൺക്ലേവ് സമാപിച്ചു. രാവിലെ പത്ത് മണിക്ക് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തത്. മൂന്ന് സെക്ഷനുകളാണ് കോൺക്ലേവിൽ നടന്നത്. ഡെവലപ്പ്ഡ് ഇന്ത്യ ബൈ 2047 ആർ വി ഓൺ ദ റൈറ്റ് ട്രാക്ക് , എ ഐ ഡ്രിവൺ ബിസിനസ് ട്രാൻസ്‌ഫോർമേഷൻ, ഐപിഒ എ ഡീറ്റെയിൽഡ് ഡിസ്കഷൻ എന്നീ വിഷയങ്ങളിലെ പാനൽ ചർച്ചകളാണ് കോൺക്ലേവിൽ നടന്നത്. വ്യവസായ രാഷ്ട്രീയ രംഗത്തെ പ്രമുഖർ കോൺക്ലേവിൽ പങ്കെടുത്തു.
സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ കണ്ടന്റ് ലോഞ്ച് ചെയ്തു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ശശി തരൂർ എംപി, ഹൈബി ഈഡൻ എംപി, എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം, ഇന്ത്യയുടെ മുൻ നയതന്ത്രജ്ഞൻ ടിപി ശ്രീനിവാസൻ എന്നിവർ കോൺക്ലെവിൽ പങ്കെടുത്തു. കെ എൽ എം ആക്സിവയുടെ പങ്കാളിത്തത്തോടെയാണ് കോൺക്ലെവ് നടന്നത്. കേരളത്തെ സംരംഭക സൗഹൃദ സംസ്ഥാനമാക്കുവാൻ ലക്ഷ്യം വെച്ചുകൊണ്ടാണ് 24 ബിസിനസ് കോൺക്ലേവ് കൊച്ചിയിൽ സംഘടിപ്പിച്ചത്.
ഡെവലപ്പ്ഡ് ഇന്ത്യ ബൈ 2047 ആർ വി ഓൺ ദ റൈറ്റ് ട്രാക്ക് എന്ന സെക്ഷനിൽ ദുർഗ്ഗ നന്ദിനി(Co-founder of Nguvu) മോഡറേറ്ററായ ചർച്ചയിൽ പാനലംഗങ്ങളായി വേണു രാജാമണി IFS(Former Ambassador of India ), ഡോ. സന്തോഷ് ബാബു IAS(Principal Secretary Government of Kerala, MD of KSITIL), വിജയലക്ഷ്മി ലക്ഷ്മണൻ(Head-Global Sales Operations L&T Technology Services Ltd.), അനൂപ് ആന്റണി ജോസഫ്(BJP Leader), ഭാരത് ബി ബൊമ്മെയ്(Industrialist and Entrepreneur) എന്നിവർ പങ്കെടുത്തു.
കോൺക്ലേവിലെ രണ്ടാമത്തെയും ഉച്ചയ്ക്ക് ശേഷമുള്ള ആദ്യത്തെയും സെക്ഷൻ ആരംഭിച്ചു. ഐപിഒ എ ഡീറ്റെയിൽഡ് ഡിസ്കഷൻ എന്ന സെക്ഷനാണ് ആരംഭിച്ചിരിക്കുന്നത്. പ്രദീപ് ചന്ദ്രശേഖരൻ(Founder & Director, Finmark Trainers India Pvt. Ltd.) മോഡറേറ്ററായുള്ള സംവാദത്തിൽ ഹാരിഷ് അഹുജ(Head – Sustainability, Product & Strategy Development, National Stock Exchange), രാധ കീർത്തിവാസൻ(Head Of Listing And SME department at BSE Limited), പ്രണവ് ഹൽദിയ(Managing Director at PRIME Database Group), അമേയ പ്രഭു(Founder and Managing Director of NAFA Capital Advisors Pvt. Ltd), മനോജ് രവി(CEO KLM AXIVA FINVEST) എന്നിവർ പങ്കെടുത്തു.
കോൺക്ലേവിലെ മൂന്നാമത്തെ സെക്ഷനായ എ ഐ ഡ്രിവൺ ബിസിനസ് ട്രാൻസ്‌ഫോർമേഷൻ ആരംഭിച്ചു. രഞ്ജിത്ത് രാമനുജൻ മോഡറേറ്ററായ പാനലിൽ അനൂപ് അംബിക(Chief Executive Officer, Kerala Startup Mission), അശോക് പാമിഡി(Former CEO of NASSCOM Foundation, Advisor – Learning at HerKey , Advisory Board Member at Superhuman Race, Parity Consulting, Pi Jam Foundation, DNA & Professor Of Practice at Ramaiah Institute Of Management), അമൃത് സഞ്ജീവ്(PX Lead, Android Developer Relations, Google), ജിബു എലിയാസ്(Country Head for India, Responsible Computing, Mozilla Foundation), അനീഷ് അച്യുതൻ(Co-founder & CEO, Open Financial Technologies Private Limited) എന്നിവരാണ് പങ്കെടുത്തു. കൂടാകെ കോൺക്ലേവിൽ വ്യവസായ രാഷ്ട്രീയ രംഗത്തെ പ്രമുഖർ കോൺക്ലേവിൽ പങ്കെടുത്തു.
Story Highlights : Twentyfour Business Conclave concluded
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here