‘മഹാരാജയിലെ വില്ലനെ ഇഷ്ടമായി’; അനുരാഗ് കശ്യപിനെ ഹോളിവുഡിലേക്ക് ക്ഷണിച്ച് ഓസ്‌കര്‍ ജേതാവായ സംവിധായകന്‍

തുടർച്ചയായി രണ്ട് തവണ ഓസ്കാർ ജേതാവായ ഹോളിവുഡ് സംവിധായകൻ അലജാൻഡ്രോ ഗോൺസാലസ് ഇനാരിതു അനുരാഗ് കശ്യപിന് തൻ്റെ അടുത്ത സിനിമയിൽ ഒരു വേഷം വാഗ്ദാനം ചെയ്തുവെന്ന് സംവിധായകൻ നിതിലൻ സ്വാമിനാഥൻ . ചെന്നൈയിൽ നടന്ന ഗലാട്ട നക്ഷത്ര അവാർഡ് ദാന ചടങ്ങിലാണ് നിതിലൻ ഇതേക്കുറിച്ച് സംസാരിച്ചത്. ഇനരിറ്റു ‘മഹാരാജ’ എന്ന തമിഴ് ചിത്രം കണ്ടിട്ടാണ് വില്ലൻ കഥാപാത്രമായ അനുരാഗ് കശ്യപിന് തന്റെ അടുത്ത സിനിമയിൽ ഒരു വേഷം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനെപറ്റി നിതിലൻ സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. [Alejandro Inarritu and Anurag Kashyap]
അടുത്തിടെ അനുരാഗ് കശ്യപിന്റെ മകളുടെ വിവാഹത്തിനായി മുംബൈയിൽ പോയപ്പോഴാണ് ഇക്കാര്യം തന്നോട് അദ്ദേഹം പറഞ്ഞതെന്ന് നിതിലൻ സ്വാമിനാഥൻ പറയുന്നു. താൻ അനുരാഗ് സാറിന്റെ വലിയൊരു ആരാധകൻ ആണെന്നും ഇത് കേട്ടപ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
"Anurag kashyap recently told me that Alejandro inarritu called him to act in his next movie after seeing maharaja" pic.twitter.com/fJd9R8QjDZ
— Madras Film Screening Club 🎬 (@MadrasFSC) January 14, 2025
‘മഹാരാജ’ പ്രശസ്ത ഹോളിവുഡ് സംവിധായകൻ അലജാൻഡ്രോ ഗോൺസാലസ് ഇനരിറ്റു കണ്ടു എന്നത് ഇപ്പോൾ വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ് . ഹോളിവുഡ് സംവിധായകര്‍ പോലും ഇന്ത്യന്‍ ചിത്രങ്ങളെ ശ്രദ്ധിക്കുന്നു എന്ന രീതിയിലാണ് നിഥിലന്‍ സ്വാമിനാഥന്‍റെ വാക്കുകള്‍ വൈറലാകുന്നത്. മൈക്കൽ കീറ്റൺ നായകനായ ബേർഡ്മാൻ, ലിയോനാർഡോ ഡികാപ്രിയോ നായകനായ ദി റെവനൻ്റ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തതിന് ഇനാരിറ്റു ബാക്ക്-ടു-ബാക്ക് ഓസ്കാർ നേടിയിട്ടുണ്ട്. മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്‌കാറിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ബാർഡോ: ഫാൾസ് ക്രോണിക്കിൾ ഓഫ് എ ഹാൻഡ്‌ഫുൾ ഓഫ് ട്രൂത്ത്‌സ് ആയിരുന്നു അദ്ദേഹത്തിൻ്റെ അവസാന സംവിധാന ഫീച്ചർ.
Read Also: സൗത്ത് ഇന്ത്യൻ സിനിമകൾ പഴയത് തന്നെ വീണ്ടും ചെയ്യുന്നത് കൊണ്ടാണ് വിജയിക്കുന്നത് ; രാകേഷ് റോഷൻ
എന്നാൽ ഇതിനെക്കുറിച്ച് ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല, അനുരാഗ് കശ്യപ് ഇതുവരെ ഇക്കാര്യം സംസാരിച്ചിട്ടില്ല. എന്നിരുന്നാലും കഴിഞ്ഞ വർഷം ഒക്ടോബറിൽ ടോം ക്രൂസ് നായകനാകുന്ന പുതിയ ഇംഗ്ലീഷ് ഫീച്ചർ ഫിലിമിൻ്റെ ഷൂട്ടിംഗ് ആരംഭിക്കാൻ അലജാൻഡ്രോ ഗോൺസാലസ് ഇനാരിറ്റു ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അടുത്തിടെ അനുരാഗ് കശ്യപ് ബോളിവുഡുമായുള്ള തന്റെ നിരാശ പ്രകടിപ്പിക്കുകയും ജോലിക്കായി കേരളത്തിലേക്ക് പോകുകയാണെന്ന് പറയുകയും ചെയ്തിരുന്നു. ആഷിക് അബു സംവിധാനം ചെയ്ത ഏറ്റവും പുതിയ മലയാള ചിത്രം റൈഫിള്‍ ക്ലബിൽ വില്ലനായി എത്തി അനുരാഗ് കശ്യപ് ഏറെ ശ്രദ്ധ നേടി. കെന്നഡി ആയിരുന്നു അദ്ദേഹത്തിൻ്റെ അവസാന ഫീച്ചർ ഫിലിം, ഇന്ത്യയിൽ ഇതുവരെ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാനായിട്ടില്ല.
Story Highlights : Alejandro Inarritu offers Anurag Kashyap a role after watching ‘Maharaja’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here