Advertisement

സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി ബം​ഗ്ലാദേശ് പൗരനെന്ന് സംശയം; തിരിച്ചറിയൽ രേഖകൾ വ്യാജം

January 19, 2025
Google News 1 minute Read

ബോളിവുഡ് താരം സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി ബംഗ്ലാദേശ് പൗരനെന്ന് സംശയം.താനെയിൽ പിടിയിലായ പ്രതിക്ക് ഇന്ത്യൻ രേഖകളില്ലെന്നും മുംബൈ പൊലീസ് അറിയിച്ചു.ഹൗസ് കീപ്പിംഗ് ഏജൻസിയിൽ ജോലി ചെയ്യുന്ന പ്രതി മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ഷഹസാദ്, വിജയ്ദാസ് എന്ന പേരിലാണ് ഇന്ത്യയിൽ കഴിഞ്ഞിരുന്നത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിലെ ടിസിഎസ് കോള്‍ സെന്ററിന് പിന്നിലെ മെട്രോ നിര്‍മ്മാണ സ്ഥലത്തിന് സമീപമുള്ള ലേബര്‍ ക്യാമ്പില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഡിസിപി സോണ്‍-6 നവ്നാഥ് ധവാലെയുടെ സംഘവും കാസര്‍വാഡാവലി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ ഒരു പബ്ബിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് അറിയിച്ചു.

അതേസമയം മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കരീന കപൂറിന്റെയും സൈഫ് അലിഖാന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി.അണുബാധ സാധ്യത ഒഴിവാക്കാന്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാന്‍ ആകും എന്നാണ് പ്രതീക്ഷ.

Story Highlights : Cops Say Saif Attacker Is Bangladeshi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here