Advertisement

ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമിടയിൽ കൃത്യമായ സമയക്രമം പാലിക്കുന്നവരാണോ നിങ്ങൾ?ഇല്ലെങ്കിൽ പണികിട്ടും

January 21, 2025
Google News 2 minutes Read

ആരോഗ്യമുള്ള ശരീരത്തിന് കൃത്യമായ ഡയറ്റും , പോഷകസമൃദ്ധമായ ഭക്ഷണവും മാത്രമല്ല , പകരം കൃത്യമായ സമയക്രമം പാലിക്കുകയും വേണം. നിത്യജീവിതത്തിൽ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് കൃത്യസമയത്തുള്ള ഭക്ഷണം. വിശക്കുമ്പോൾ ഭക്ഷണം കഴിക്കുക എന്നതിൽ നിന്ന് അത് സമയത്തിന് കഴിക്കുക എന്ന ശീലത്തിലേക്ക് നമ്മൾ മാറണം. ഉച്ചഭക്ഷണത്തിനു അത്താഴത്തിനുമിടയിൽ
ഏകദേശം 4 മുതൽ 6 മണിക്കൂർ വരെ ഇടവേള ഉണ്ടാകണം. ഭക്ഷണം ദഹിക്കാനും, പോഷകങ്ങൾ ശരീരത്തിലെത്താനും ഈ ഇടവേള ആവശ്യമാണ്.

Read Also: ‘ഒടുവിൽ ദൈവപുത്രൻ വന്നു’… ജതിൻ രാംദാസ് ഫസ്റ്റ്ലുക്ക്, ടൊവിനോയ്ക്ക് ജന്മദിനാശംസകളുമായി എമ്പുരാൻ ടീം


ഉച്ചഭക്ഷണം കഴിച്ച ഉടനെ അത്താഴം കഴിക്കുന്നത് ശരീരം ഭാരം വർധിക്കാനും ,ഉദരസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനും കാരണമാകും, അതുപോലെ വൈകി ഭക്ഷണം കഴിക്കുന്നതും ദോഷകരമാണ്. ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് രാത്രി വരെയുള്ള ഊർജ്ജം ശരീരത്തിന് ലഭിക്കുന്നത്,അതിനാൽ ഉച്ചഭക്ഷണം കഴിച്ച ഉടനെ അത്താഴം കഴിക്കുമ്പോൾ ഊർജ്ജവും,പോഷകവും നഷ്ടപ്പെടാം.
ഇനി ഇടവേളയുടെ ദൈർഘ്യം കൂടുകയാണെങ്കിൽ ഷുഗറിന്റെ അളവ് കുറഞ്ഞ് ശരീരത്തിന് തളർച്ച അനുഭവപ്പെടുകയും ,മെറ്റാബോളിസത്തിനെ ബാധിക്കുകയും ചെയ്യും.

ഉച്ചഭക്ഷണം എപ്പോഴും 12 മണിക്കും 1 മണിക്കുമിടയിലും , അത്താഴം വൈകുന്നേരം 6 നും 7 നും ഇടയിലും കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്. ദൈനംദിന ജോലികൾ ചെയ്യാൻ ആവശ്യമായ ഊർജ്ജം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ശരീരത്തിന് ലഭിക്കുന്നത്. കൃത്യ സമയം പാലിച്ച് ഭക്ഷണം കഴിക്കുന്നത് ഊർജ്ജം നിലനിർത്താനും ജോലികളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും സഹായകമാണ്. കൃത്യ സമയങ്ങളിൽ ഭക്ഷണം കഴിക്കുമ്പോൾ അമിത വിശപ്പ് അനുഭവപ്പെടാതിരിക്കുകയും അതിലൂടെ ശരീര ഭാരം നിയന്ത്രിക്കുകയും ചെയ്യാം. സമീകൃത സമയവും ഭക്ഷണ ശീലങ്ങളും നല്ല ഉറക്കത്തിനും ,ദഹനത്തിനും സഹായിക്കും.

വർക്ക് ഷെഡ്യുളുകളിൽ വരുന്ന മാറ്റം കൊണ്ട് പലപ്പോഴും കൃത്യസമയത്ത് നമുക്ക് ഭക്ഷണം കഴിക്കാൻ സാധിക്കാതെ വരാറുണ്ട് അത്തരം സാഹചര്യങ്ങളിൽ കൃത്യമായ ഇടവേള ഭക്ഷണസമയങ്ങൾക്കിടയിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.ഇടയ്ക്ക് ലഘുഭക്ഷണം കഴിക്കുന്ന ശീലമുള്ളവരാണെങ്കിൽ നട്ട്സ്, പഴം,പോലെയുള്ള പ്രോട്ടീനും വിറ്റാമിനും അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്താവുന്നതാണ്.

Story Highlights :A proper schedule should be followed while eating

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here