Advertisement

നൊടിയിടയിൽ അനുവദിച്ചത് ലക്ഷങ്ങളുടെ ഇൻഷുറൻസ്; അന്വേഷണം ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടന

January 26, 2025
Google News 2 minutes Read
saif ali khan

ആക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന സെയ്ഫ് അലിഖാന് അതിവേ​ഗത്തിൽ ഇൻഷുറൻസ് അനുവദിച്ചതിൽ ആശങ്ക ഉന്നയിച്ച് അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടൻ്റ്സ് (എ.എം.സി.). അപേക്ഷ സമർപ്പിച്ച് മണിക്കൂറുകൾക്കം 25 ലക്ഷം രൂപയുടെ ക്ലെയിം അനുവദിച്ചതിൽ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി അന്വേഷണം നടത്തണമെന്നും 14,000-ത്തിലധികം മെഡിക്കൽ പ്രൊഫഷണലുകളെ പ്രതിനിധീകരിക്കുന്ന എ.എം.സി. ആവശ്യപ്പെട്ടു.

ക്ലെയിം പ്രോസസ്സ് ചെയ്യുന്ന വേഗതയെ വിമർശിച്ച് ഐആർഡിഎഐക്ക് അയച്ച കത്തിൽ എഎംസി വിയോജിപ്പ് പ്രകടിപ്പിച്ചു. സാധാരണ പോളിസി ഉടമകൾക്ക് ഇത്തരം പെട്ടെന്നുള്ള അംഗീകാരങ്ങൾ അപൂർവമാണെന്നും സെലിബ്രിറ്റികൾക്കും ഉന്നത വ്യക്തികൾക്കും കൃത്യമായ ചികിത്സ ലഭ്യമാകുന്നു. ഇത് ആരോ​ഗ്യ ഇൻഷുറൻസ് സംവിധാനത്തിൽ അസമത്വമുണ്ടാക്കുന്നുവെന്നും ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിക്ക് അയച്ച് കത്തിൽ എ.എം.സി. ചൂണ്ടിക്കാട്ടുന്നു.

“ഒരു സാധാരണ പോളിസി ഉടമയുടെ കാര്യത്തിൽ, ക്ലെയിം അംഗീകരിക്കുന്നതിന് മുമ്പ് ഇൻഷുറർക്ക് അധിക ഡോക്യുമെൻ്റേഷൻ ആവശ്യമായി വരാറുണ്ട്. എന്നാൽ ഖാൻ്റെ കാര്യത്തിൽ ഈ ആവശ്യകത ഒഴിവാക്കുകയും കാലതാമസമില്ലാതെ അദ്ദേഹത്തിൻ്റെ ചികിത്സയ്ക്കായി 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.

Read Also: ‘ദിസ് ഡീൽ ഈസ് വിത്ത് ഡെവിൾ’ ;കാത്തിരിപ്പിന് വിരാമമിട്ട് എമ്പുരാന്റെ ടീസര്‍ പുറത്ത്

മെഡിക്കോൾ കേസുകളിൽ എഫ്ഐആർ പകർപ്പ് ആവശ്യപ്പെടുക എന്നതാണ് സാധാരണ നടപടിക്രമം. ഇൻഷുറൻസ് കമ്പനി ഈ ആവശ്യകത ഒഴിവാക്കുകയും പണരഹിത അഭ്യർത്ഥന ഉടൻ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു”. ആരോഗ്യ ഇൻഷുറൻസ് വിദഗ്ധനായ നിഖിൽ ഝാ എക്‌സിൽ കുറിച്ചു.

അതേസമയം, സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്റെ ഇൻഷുറൻസ് വിശദാംശങ്ങൾ ചോർന്നതോടെയാണ് വിവാദങ്ങൾ ശക്തമായത്. ആശുപത്രിയിൽ അഞ്ച് ദിവസത്തെ ചികിത്സയ്ക്കായി അദ്ദേഹത്തിൻ്റെ കുടുംബം ആദ്യം 35.95 ലക്ഷം രൂപയുടെ ക്ലെയിം നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തി. പിന്നീട് 25 ലക്ഷം രൂപ ഇതിനകം അംഗീകരിച്ച് ക്ലെയിം പ്രോസസ്സ് ചെയ്യുകയായിരുന്നുവെന്നാണ് ഇൻഷുറർ നിവ ബുപ സ്ഥിരീകരിച്ചത്. മാത്രമല്ല ചികിത്സയ്ക്ക് ശേഷം സെയ്ഫ് അലി ഖാൻ ആശുപത്രിയിൽ നിന്ന് വളരെ കൂൾ ആയി ഇറങ്ങി വന്നതും വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. നെട്ടെലിന് കുത്തേറ്റയാൾ എങ്ങിനെയാണ് ഇത്ര നല്ലപോലെ നടക്കുന്നതെന്നായിരുന്നു ഉയർന്നുവന്ന പ്രധാന ചോദ്യം.

ജനുവരി 16 നായിരുന്നു മുംബൈ ബാന്ദ്ര വെസ്റ്റിലെ വസതിയില്‍ വെച്ച് സെയ്ഫ് ആക്രമിക്കപ്പെടുന്നത്. നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളും നട്ടെലിന്റെ ഭാഗത്ത് ആക്രമി കത്തി ഉപയോഗിച്ച് ആഴത്തിൽ കുത്തുകയും ചെയ്തിരുന്നു. സംഭവ ദിവസത്തിലെ സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച് ആദ്യം പ്രതിയെന്ന് കരുതി ഒരാളെ അറസ്റ്റു ചെയ്തിരുന്നു എന്നാൽ പിന്നീട് അയാളെ പൊലീസ് വിട്ടയച്ചു. പിന്നീടാണ് ബംഗ്ലാദേശ് സ്വദേശിയായ ഷരീഫുല്‍ ഇസ്ലാമിനെ പ്രതിയാക്കിയത്. സംഭവത്തില്‍ ഒന്നിലധികം ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായി പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഷരീഫുള്‍ ഇസ്ലാമിന്റെ റിമാന്‍ഡ് ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് പോലീസ് ഇക്കാര്യം പറഞ്ഞത്. ഇതിനിടെയാണ് വിരലടയാള പരിശോധനയിൽ പുതിയ ട്വിസ്റ്റ് ഉണ്ടാകുന്നത്.

സെയ്ഫ് അലിഖാന്റെ വീട്ടില്‍ നിന്നും ഫോറന്‍സിക്ക് കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്ന് പോലും പ്രതി ഷരീഫുല്‍ ഇസ്ലാമിന്റേതല്ലെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. ശാസ്ത്രീയ പരിശോധനകളില്‍ ഈ വിരലടയാളങ്ങളില്‍ ഒന്ന് പോലും ഷരീഫുള്‍ ഇസ്ലാമിന്റേതുമായി യോജിക്കുന്നിലായിരുന്നു.

Story Highlights : Saif Ali Khan attack: Doctors’ body raises concern over swift action on actor’s insurance claim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here