വൈദ്യുതി വാങ്ങിയതിൽ അധികബാധ്യത; ഫെബ്രുവരിയിലും സർചാർജ് പിരിക്കുമെന്ന് KSEB

ഫെബ്രുവരിയിലും സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് 10 പൈസ വച്ച് പിരിക്കും. യൂണിറ്റിന് 19 പൈസയാണ് സർചാർജ്. 2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധികബാധ്യതയുണ്ട്. അതാണ് അടുത്ത മാസം സ്വന്തം നിലയിൽ സർചാർജ് പിരിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.
കെ.എസ്.ഇ.ബി. സ്വമേധയാ നിശ്ചയിച്ച 10 പൈസയും റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒൻപത് പൈസയുമാണ് ഇപ്പോൾ സർച്ചാർജ്. 9 പൈസ സർചാർജ് 17 പൈസയാക്കണമെന്ന കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചിരുന്നില്ല. ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവിൽ താത്കാലികമായുണ്ടാവുന്ന വർധനയാണ് സർചാർജിലൂടെ ഈടാക്കുന്നത്.
Read Also: ‘സാമ്പത്തിക വിഭാഗം പരാജയം, കണക്കുകൾ ഹാജരാക്കിയില്ല’; KSEBയെ ശകാരിച്ച് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ
ജനുവരിയിൽ സ്വന്തം നിലയിൽ യൂണിറ്റിന് 10 പൈസ വച്ച് ഈടാക്കാൻ കെഎസ്ഇബി തീരുമാനിച്ചിരുന്നു. നവംബർ മാസം വൈദ്യുതി വാങ്ങിയതിലെ 17.79 കോടി രൂപ പിരിച്ചെടുക്കാനായാണ് ജനുവരിയിൽ സർചാർജ് പിരിക്കാൻ തീരുമാനിച്ചത്. വൈദ്യുതിക്ക് യൂണിറ്റിന് 16 പൈസ വർധിപ്പിച്ചിരുന്നു.
Story Highlights : KSEB will collect surcharge in February as well
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here