Advertisement

‘കുട്ടികൾക്ക് എങ്ങനെ ഇത്ര ക്രൂരന്മാരാകാൻ സാധിക്കുന്നു?’; അധിക്ഷേപ വീഡിയോ പങ്കുവെച്ച് മിഹിറിന്റെ അമ്മ

5 days ago
Google News 3 minutes Read
mihir

എറണാകുളം തൃപ്പൂണിത്തുറയിൽ സഹപാഠികളുടെ റാഗിംങ്ങിനെ തുടർന്ന് 15 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമൂഹമാധ്യമത്തിൽ വേദന പങ്കുവെച്ച് മിഹിർ അഹമ്മദിന്റെ അമ്മ രജ്‌ന. മകന്റെ മരണം പ്രതീകവൽക്കരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പരിഹാസ വീഡിയോ പങ്കുവെച്ചാണ് കുറിപ്പ്. ‘ഇവർക്കിടയിൽ ജീവിക്കേണ്ട എന്ന മകന്റെ തീരുമാനം സ്വാഭാവികമായി തോന്നുന്നു’വെന്ന് അമ്മ പറയുന്നു. ‘പൂപ്പി ഹെഡ്’ എന്ന് വിളികേട്ടതിന് ശേഷം 26-ാം നിലയിൽ നിന്ന് ചാടുന്ന മിഹിർ എന്ന തലക്കെട്ടോടെയുള്ള ഒരു വിഡിയോയാണ് റജ്‌ന പങ്കുവെച്ചിട്ടുള്ളത്.

‘എന്റെ മക്‌നറെ മരണവുമായി ബന്ധപ്പെട്ട് ഇത്തരം അടിക്കുറിപ്പുകളോടെ ഇതൊക്കെ പടച്ചു വിടുന്നവരുടെ മനസ് എത്ര മാത്രം ക്രൂരമായിരിക്കും. മനുഷ്യത്വ രഹിതമായിരിക്കും’ . കുട്ടികൾക്ക് എങ്ങനെയാണ് ഇത്ര ക്രൂരന്മാരാകാൻ സാധിക്കുന്നത്? സ്നേഹം, കരുണ, ദയ, മനുഷ്യത്വം എന്നിവയൊക്കെ തീർത്തും അന്യമായ ഒരു തലമുറയാണോ ഇത്. അവർക്കിടയിൽ ഇനി ജീവിക്കേണ്ടതില്ല എന്ന് എൻ്റെ മകൻ എടുത്ത തീരുമാനം സ്വാഭാവികം മാത്രമെന്ന് തോന്നിപോകുന്നു എന്നും അവർ പോസ്റ്റിൽ കുറിക്കുന്നു. മാത്രമല്ല, മകന് നീതി ലഭിക്കുന്നത് വരെ തന്റെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും മിഹിറിന്റെ അമ്മ പറയുന്നു.

ഇതിനിടയിൽ അന്വേഷണസംഘത്തിന് മുന്നിൽ അമ്മ മൊഴി നൽകും. മിഹിറിന്റെ ആത്മഹത്യയിൽ വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശ പ്രകാരമുള്ള സമഗ്രമായ അന്വേഷണം ആരംഭിച്ചു. രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത് . അതേസമയം പരീക്ഷകൾ നടക്കുന്നതിനാൽ സഹപാഠികളുടെ മൊഴി പൊലീസും വിദ്യാഭ്യാസ വകുപ്പും രേഖപ്പെടുത്തിയില്ല.

Read Also: ഉന്നത മനോഭാവമുള്ളവരാണ് ഇത്രയും നാൾ ഭരിച്ചത്; എന്നിട്ട് ആദിവാസികൾക്ക് എന്ത് ഗുണമുണ്ടായി, സി കെ ജാനു

ജനുവരി 15നാണ് മിഹിർ ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്. സ്കൂൾ വിട്ടു വന്ന ശേഷം, താമസിക്കുന്ന തൃപ്പൂണിത്തുറ ചോയ്സ് ടവറിന്റെ 26-ാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.മൂന്നാം നിലയിലെ ഷീറ്റിട്ട ഭാഗത്തേക്കാണ് മിഹിർ വീണത്. തത്ക്ഷണം മരിച്ചു.ദിവസങ്ങൾക്ക് ശേഷമാണ് സംഭവത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.

സമാനതകളില്ലാത്ത റാഗിംങ്ങിന് മിഹിർ അഹമ്മദ് ഇരയായി എന്ന് ആവർത്തിക്കുകയാണ് കുടുംബം. സ്‌കൂളിലും സ്കൂൾ ബസിലും സീനിയർ വിദ്യാർത്ഥികൾ മർദിച്ചു. വാഷ്‌റൂമിൽ എത്തിച്ച് ക്ളോസറ്റിൽ മുഖം പൂഴ്ത്തി ഫ്ലഷ് ചെയ്തു. നിറത്തിൻറെ പേരിൽ പരിഹസിച്ചെന്നും സ്കൂളിൽ പരാതിപെട്ടപ്പോൾ ഗൗരവത്തിൽ എടുത്തില്ലെന്നും മിഹ്റിന്റെ മാതൃസാഹോദരൻ മുഹമ്മദ്‌ ഷരീഫ് ട്വന്റി ഫോറിനോട് പറഞ്ഞു.

Story Highlights : Mihirs mother shared the abusive video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here