Advertisement

‘നഷ്ടമായ ജനകീയ അടിത്തറ വീണ്ടെടുക്കണം; ആഭ്യന്തരവകുപ്പിൽ നടക്കുന്നത് ബ്യൂറോക്രാറ്റുകളുടെ ഭരണം’; CPIM തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം

February 9, 2025
Google News 2 minutes Read

സിപിഐഎം തൃശൂർ ജില്ലാ സമ്മേളനത്തിൽ സർക്കാറിനും പൊലിസിനും പാർട്ടി നേതൃത്വത്തിനുമെതിരെ വിമർശനം. പാർട്ടി നേതൃത്വത്തിന് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ ആകുന്നില്ല. നഷ്ടമായ ജനകീയ അടിത്തറ വീണ്ടെടുക്കണമെന്നും പ്രതിനിധികൾ. ജനപ്രതിനിധികൾ പാർട്ടി ഭാരവാഹിത്വത്തിലേക്ക് എത്തുന്നതിൽ രണ്ടു നയം. ഉന്നത കമ്മറ്റികളിൽ പ്രവർത്തിക്കുന്നവർ പോലും ഇതിനെ വിരുദ്ധമായി ഭാരവാഹിത്വത്തിൽ തുടരുന്നുവെന്ന് സമ്മേളനത്തിൽ വിമർശനം.

പരാതി പറയാൻ എത്തുന്ന സിപിഐഎം നേതാക്കളെ പോലും പോലീസ് ഗൗനിക്കുന്നില്ലെന്നും വിമർശനം. ആർഎസ്എസുകാർ സ്റ്റേഷനിൽ എത്തിയാൽ പോലീസ് ഉദ്യോഗസ്ഥർ കസേരയിട്ട് നൽകുന്നു. സിപിഐഎം പ്രവർത്തകരെ എത്തിയാൽ പോലീസ് സ്റ്റേഷനിൽ വിലയില്ല. ചില പോലീസ് സ്റ്റേഷനുകളിൽ പാർട്ടി നേതാക്കളുടെ കങ്കാണിമാരുടെ ഭരണം നടക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുമ്പോഴും പോലീസ് മർനോപധിയെന്നും ആഭ്യന്തരവകുപ്പിൽ നടക്കുന്നത് ബ്യൂറോക്രാറ്റുകളുടെ ഭരണമെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു.

Read Also: ‘തൃശൂരിൽ BJPയുടെ വോട്ട് വർധന ഗൗരവം; LDF വോട്ടുകൾ ചോർന്നു, നേതാക്കൾ പണത്തിനു പിന്നാലെ പോകുന്നു’; CPIM പ്രവർത്തന റിപ്പോർട്ട്

പാർട്ടി ഘടകങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നികുതി നിരക്ക് കുറയ്ക്കാൻ തയ്യാറാകുന്നില്ല. പാർലമെന്റിൽ കനത്ത തിരിച്ചടി നേരിട്ടപ്പോൾ മാത്രമാണ് ധനമന്ത്രിക്ക് കാര്യങ്ങൾ വ്യക്തമായത്. വനനിയമ ഭേദഗതി നടത്തി നടപ്പിലാക്കാൻ ശ്രമിച്ചത് തെറ്റായ നടപടിയാണെന്ന് അഭിപ്രായം ഉയർന്നു. ഇടതുപക്ഷം ഭരിക്കുമ്പോൾ ഇത്തരം നിയമങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സിപിഐഎം തൃശൂർ ജില്ലാ സമ്മേളനം.

Story Highlights : Criticism against government, police and party leadership in CPIM Thrissur district conference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here