‘വിമർശനങ്ങളെ പോസിറ്റീവായി ഉൾക്കൊണ്ട് പരിഹാരം കണ്ടെത്തും; നന്മയുള്ള വിമർശനങ്ങൾ സ്വാഗതം ചെയ്യും’; കെ സി വേണുഗോപാൽ

കോൺഗ്രസ് നേതൃത്വത്തിനെതിരായ ഡോ. ശശി തരൂർ എംപിയുടെ വിമർശനത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. വിമർശനങ്ങളെ പോസിറ്റീവായി ഉൾക്കൊണ്ട് പരിഹാരം കണ്ടെത്തും. വിമർശിച്ചതിൻ്റെ പേരിൽ ഒരാളെ ഇല്ലാതാക്കുന്ന ശൈലി കോൺഗ്രസിനില്ലെന്നും കെ സി വേണുഗോപാൽ തിരുവനന്തപുരത്ത് പറഞ്ഞു.
കേരളത്തിലെ നേതൃത്വത്തിൽ ഐക്യം ഊട്ടിയുറപ്പിക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. കമ്മ്യൂണിസ്റ്റുകൾ പോലും മൂന്നാം തവണ ഇടത് സർക്കാർ വരുന്നത് ആഗ്രഹിക്കുന്നില്ല. ജനങ്ങൾക്ക് മടുത്ത സർക്കാരിനെ താഴെയിറക്കണമെന്നാണ് എല്ലാവർക്കും അഭിപ്രായം. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്. നന്മയുള്ള വിമർശനങ്ങളെ സ്വാഗതം ചെയ്യുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
Read Also: ‘ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ അരാജക സംഘടനകൾ; ചിലർ വ്യാമോഹിപ്പിച്ചു’; എളമരം കരീം
പത്തനംതിട്ടയിലെ തൻ്റെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തു. പത്തനംതിട്ടയിൽ പറയാത്ത കാര്യങ്ങൾ ആണ് വാർത്തയാക്കിയത്. മുഖ്യമന്ത്രിക്ക് സ്തുതിപാടുന്ന മന്ത്രിമാരെയാണ് താൻ ഉദ്ദേശിച്ചതെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി. അതേസമയം മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കേന്ദ്ര സഹായം ലഭ്യമാക്കാൻ ഒരുമിച്ചു പോകാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഒരുമിച്ച് പോകാൻ എൽഡിഎഫ് ക്ഷണിച്ചിട്ടില്ല. ദുരന്തത്തിലും സർക്കാർ രാഷ്ട്രീയം കാണാൻ ശ്രമിക്കുന്നുവെന്ന് കെ സി വേണുഗോപാൽ വിമർശിച്ചു.
Story Highlights : AICC General Secretary KC Venugopal reacts to MP Shashi Tharoor’s criticism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here