പ്രതി ചുറ്റിക വാങ്ങിയത് വെഞ്ഞാറമൂടുള്ള ഹാർഡ്‍വെയർ കടയിൽ നിന്ന്; കട ഉടമയിൽ നിന്നും വിവരം തേടി പൊലീസ്

കൂട്ടകൊലപാതകക്കേസ് പ്രതി അഫാൻ കൊലപാതകത്തിനായി ചുറ്റിക വാങ്ങിയത് വെഞ്ഞാറമ്മൂട് ബസ് സ്റ്റാൻഡ് പരിസരത്തുള്ള ഹാർഡ്‍വെയർ കടയിൽ നിന്ന്. കട ഉടമയിൽ നിന്നും പോലീസ് വിവരം തേടി. ആണ്ടവൻ സ്റ്റോർസ് എന്ന കടയിൽ നിന്നാണ് ചുറ്റിക വാങ്ങിയത്. പാങ്ങോട് നിന്ന് പ്രതി നേരെ വെഞ്ഞാറമൂടേക്ക് എത്തിയത് സ്വർണം പണയം വെക്കാനായിരുന്നു. ഇവിടെ നിന്നാപ്പോഴാണ് ലത്തീഫിന്റെ ഫോൺ കോൾ എത്തുന്നത്. തുടർന്നാണ് ലത്തീഫിനെ കൊലപ്പെടുത്താനും പ്രതി തീരുമാനിക്കുന്നത്. തുടർന്നാണ് പ്രതി ചുറ്റിക വാങ്ങിയത്.
പിതൃമാതാവ് സൽമ ബീവിയെ കൊലപ്പെടുത്തിയ ശേഷം പ്രതി കൈക്കലാക്കിയ സ്വർണം പണയം വെക്കാനാണ് വെഞ്ഞാറമൂടെത്തിയത്. പണയം വെച്ച സ്ഥലത്ത് നിന്ന് വളരെ കുറച്ച് ദൂരം മാത്രമാണ് ഹാർഡ്‍വെയർ കടയിലേക്കുള്ളത്. പ്രതിയെ കണ്ടിട്ടില്ലെന്നാണ് കടയുടമ പറയുന്നത്. ചുറ്റിക മേടിച്ചതായി ഓർമയില്ലെന്നും കടയുടമ പറയുന്നു. എന്നാൽ പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴിയിലാണ് ചുറ്റിക വാങ്ങിയ കടയെക്കുറിച്ച് പറയുന്നത്. ചുറ്റിക വാങ്ങിയത് ആണ്ടവൻ സ്റ്റോർസ് എന്ന കടയിൽ നിന്ന് വാങ്ങിയതെന്നാണ് പ്രതിയുടെ മൊഴി.
Read Also: വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാൻ ചികിത്സയോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്
പ്രതി സ്വർണം പണയം വെച്ച സ്ഥാപനത്തിൽ പൊലീസ് പരിശോധനക്കായി എത്തിയത്. മാല പണയം വെച്ചെന്നാണ് വിവരം ലഭിച്ചത്. മണിമുറ്റത്ത് എന്ന സ്ഥാപനത്തിലാണ് പ്രതി സ്വർണം പണയം വെക്കാനെത്തിയത്. പിതൃമാതാവായ സൽമ ബീവിയെ കൊലപ്പെടുത്തിയത് ചുമരിൽ തലയിടിപ്പിച്ചാണ്. പിതൃ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, പെൺസുഹൃത്ത് ഫർസാന, സഹോദരൻ അഫ്സാൻ എന്നിവരെ പ്രതി അഫാൻ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്.
Story Highlights : Accused bought the hammer from hardware shop in Venjarammoodu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here