Advertisement

മാർക്കോ പോലുള്ള സിനിമകൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു, യുവാക്കളെ വഴി തെറ്റിക്കുന്നുവെന്ന് രമേശ്‌ ചെന്നിത്തല

February 27, 2025
Google News 1 minute Read

സിനിമകൾ യുവാക്കളെ വഴി തെറ്റിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വയലൻസ് പ്രോത്സാഹിപ്പിക്കുന്ന സിനിമകളാണ് പ്രധാന കാരണം. മാർക്കോ പോലുള്ള സിനിമകൾ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന ആശാവർക്കർമാരെ പൊലീസിനെ കൊണ്ട് അടിച്ചമർത്താമെന്ന് കരുതുന്നത് പിണറായി സർക്കാരിൻറെ വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയാണ് അവർ സമരം ചെയ്യുന്നത്. സമരത്തിൽ പങ്കെടുത്ത 14 പൊതുപ്രവർത്തകർ പോലീസിന് മുന്നേ ഹാജരാകണമെന്നാവശ്യപ്പെട്ടു നൽകിയ നോട്ടീസ് പിണറായി സർക്കാരിൻറെ ഫാസിസത്തിന്റെ ലക്ഷണമാണ്.

ഇത്തരം വിരട്ടലുകൾ കൊണ്ട് കേരളത്തിൻറെ പൊതുസമൂഹത്തിൽ ആശാവർക്കർമാർക്ക് അനുകൂലമായി രൂപപ്പെട്ട വികാരത്തെ അടിച്ചമർത്താനാവില്ല. യുഡിഎഫ് ഈ പൊതുപ്രവർത്തകർക്കും ആശാവർക്കർമാർക്കും ഒപ്പമുണ്ട്. ജനാധിപത്യ വിരുദ്ധ മാർഗ്ഗങ്ങളിലൂടെ ജനതയെ ഭീഷണിപ്പെടുത്തിക്കൊണ്ട് കിരാതഭരണം നടപ്പാക്കാൻ നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാരിനെതിരെ ശക്തമായി പൊരുതുക തന്നെ ചെയ്യും.

ഈ പാവപ്പെട്ട സ്ത്രീകളെ വിളിച്ചുവരുത്തി അവരുടെ ആവശ്യങ്ങൾ കേൾക്കാൻ മുഖ്യമന്ത്രി തയ്യാറായാൽ അരമണിക്കൂർ കൊണ്ട് അവസാനിപ്പിക്കാവുന്ന സമരമാണ് ധാർഷ്ട്യം കാരണം കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വലിച്ചു നീട്ടി കൊണ്ടിരിക്കുന്നത്. ജനദ്രോഹ സർക്കാരിനെതിരെ ജനങ്ങൾ തെരുവിലിറങ്ങാൻ സമയമായിയെന്നും ചെന്നിത്തല പറഞ്ഞു.

Story Highlights : Ramesh chennithala against marco movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here