Advertisement

കാണാതായിട്ട് ഏഴ് ദിവസം, ധരിച്ചിരുന്ന വസ്ത്രം സമീപത്തെ കാട്ടിൽ; കോഴിക്കോട് നിന്ന് കാണാതായ വയോധിക മരിച്ചനിലയിൽ

March 7, 2025
Google News 2 minutes Read

കോഴിക്കോട് കോടഞ്ചേരിയിൽ നിന്ന് കാണാതായ വയോധികയെ ഏഴാം നാൾ മരിച്ചനിലയിൽ കണ്ടെത്തി. മംഗലം വീട്ടിൽ ജാനു(75) ആണ് മരിച്ചത്. ഈ മാസം ഒന്നാം തിയതിയാണ് ജാനുവിനെ കാണാതായത്. പോലീസും ഡോ​ഗ് സ്ക്വാഡും നാട്ടുകാരും സന്നദ്ധ സംഘടന പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വലിയകൊല്ലി പള്ളിക്കുന്നേൽ മലയിൽ കാട്ടിൽ വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നു. വസ്ത്രം ഉണ്ടായിരുന്നതിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്.

Read Also: ഷഹബാസിന്റെ കൊലപാതകം; ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളിൽ അക്രമത്തിന് ആഹ്വാനം ചെയ്തവർക്കെതിരെ കേസെടുത്തേക്കും

ജാനുവിന് ഓർമക്കുറവുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. എങ്ങനെയാണ് ജാനു ഇവിടെയത്തിയത് എന്നതിൽ വ്യക്തതയില്ല.

Story Highlights : Missing elderly woman from Kozhikode found dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here