Advertisement

കോഴിക്കോട് മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

March 12, 2025
Google News 2 minutes Read
kozhikode

കോഴിക്കോട് മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഗിരീഷിനെ മകൻ സനൽ മർദ്ദിച്ചത്.

ചില കുടുംബ പ്രശ്നങ്ങളാണ് മർദ്ദനത്തിലേക്ക് നയിച്ചത്. ഉത്സവത്തിന് ശേഷം സഹോദരിയുടെ വീട്ടിൽ വിശ്രമിക്കുകയായിരുന്ന ഗിരീഷിനെ കാണാനായി സനൽ എത്തുകയും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ഇതേ തുടർന്ന് മകൻ സനൽ ഗിരീഷിനെ പിടിച്ച് തള്ളുകയും പിറകിലേക്ക് തലയടിച്ചു വീഴുകയുമായിരുന്നു. തലയിലെ മുറിവ് ആഴത്തിലുള്ളതായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഗിരീഷ് ഇന്ന് രാവിലെയാണ് മരണപ്പെടുന്നത്. സനലിനായുള്ള അന്വേഷണം നല്ലളം പൊലീസ് ഊർജിതമാക്കി. ഗിരീഷിന്റെ പോസ്റ്റ്‌മോർട്ടം കോഴിക്കോട് മെഡിക്കൽ കോളജിൽ നടക്കും.

Story Highlights : Father dies after being treated for assault by son in Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here