കോഴിക്കോട് ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് വീണ് ഏഴുവയസുകാരന്‍ മരിച്ചു

കോഴിക്കോട് ഏഴുവയസുകാരന്‍ ഫ്‌ളാറ്റില്‍ നിന്ന് വീണു മരിച്ചു. ഇവാന്‍ ഹിബാല്‍ ആണ് മരിച്ചത്. (kozhikode 7 year old boy fell from flat died)
രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. പാലാഴിയ്ക്ക് സമീപമുള്ള ലാന്‍മാര്‍ക്ക് അബാക്കസ് ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്.
Read Also: ‘നാട്ടില്‍ ഇറങ്ങുന്നത് കടുവയാണെങ്കിലും ആന ആണെങ്കിലും വെടിവെച്ച് കൊല്ലും’; ചക്കിട്ടപ്പാറ പഞ്ചായത്ത്
കുട്ടിയും മാതാവും അനിയനും ബാല്‍ക്കണിയിലിരിക്കുകയായിരുന്നു. ഇളയ കുട്ടിയുമായി മാതാവ് അകത്ത് പോയ സമയത്താണ് കുട്ടി അബദ്ധത്തില്‍ താഴേക്ക് വീണത്. മാതാവ് താഴേക്ക് നോക്കിയപ്പോഴാണ് കുട്ടി വീണതായി കണ്ടത്. സെക്യൂരിറ്റി ഉള്‍പ്പെടെ എത്തി കുട്ടിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
Story Highlights : kozhikode 7 year old boy fell from flat died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here