ഊട്ടിയില്‍ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ അമ്പത്തിയഞ്ചുകാരി കൊല്ലപ്പെട്ടു

ഊട്ടിയില്‍ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ അമ്പത്തിയഞ്ചുകാരി കൊല്ലപ്പെട്ടു. ഊട്ടി പേരാറിന് ഗോപാലിന്റെ ഭാര്യ അഞ്ജലൈ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി മുതല്‍ ഇവരെ കാണാതായിരുന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്നയാളാണ് ഇവര്‍. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന്റെ ഒരുഭാഗം ഭക്ഷിച്ച നിലയിലാണ്. കടുവയാണ് ആക്രമിച്ചതെന്ന സംശയത്തില്‍ വനംവകുപ്പ് അന്വേഷണം തുടങ്ങി.
മൃതദേഹം കണ്ടെത്തിയ ഉടന്‍ തന്നെ ഉതഗൈ വനം വകുപ്പിനെ വിവരം അറിയിക്കുകയും ഉതഗൈ നോര്‍ത്ത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
Story Highlights : Wild animal attack in Ooty
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here