കോഴിക്കോട് ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി യാസിർ പിടിയിൽ

കോഴിക്കോട് ഈങ്ങാപ്പുഴ കൊലപാതക കേസ് പ്രതി യാസിർ പിടിയിൽ. പ്രതി പിടിയിലായത് കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്തു നിന്ന്. മെഡിക്കൽ കോളജ് പാർക്കിങിന് സമീപത്ത് നിന്നും നാട്ടുകാർ പ്രതിയെ കണ്ടെത്തി. യാസിറിനെ പൊലിസ് മെഡിക്കൽ കോളജ് പൊലിസ് കസ്റ്റഡിയിൽ. പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു.
പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കയ്യിൽ കരുതിയ ആയുധം എടുത്ത് ഷിബിലയുടെ കഴുത്തിൽ തുടരെ കുത്തുകയായിരുന്നുവെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ട്വന്റിഫോറിനോട് പറഞ്ഞു. ഭാര്യയെ കുത്തുകയായിരുന്നു. ഇത് തടയുന്നതിനിടെയാണ് ഷിബിലയുടെ മാതാവിനും പിതാവിനും വെട്ടേറ്റത്.
യാസിർ ഷിബിലയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെ യാസിർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. അഞ്ച് വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഭാര്യയെയും ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടിയ ശേഷം കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. താമരശ്ശേരിയിൽ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ ആഷിഖിന്റെ ഉറ്റ സുഹൃത്താണ് പ്രതി യാസിർ.
വെട്ടേറ്റ അബ്ദുറഹ്മാനെയും മെഡിക്കൽ കോളേജിലും ഭാര്യ ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഏറെക്കാലമായി കുടുംബവഴക്ക് നിലനിൽക്കുന്നുണ്ടായിരുന്നു.യാസറിൻ്റെ ഭാഗത്ത് നിന്ന് ഷിബിലയ്ക്ക് നിരന്തരം ഫോണിലൂടെയും,വാട്സാപ്പിലൂടെയും ഭീഷണിയുണ്ടായിരുന്നു .ഇത് സംബന്ധിച്ച് കഴിഞ്ഞ മാസം 28 ന് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് ഗൗരവത്തിൽ എടുത്തില്ലെന്നും പരാതി ഉയരുന്നുണ്ട്.
Story Highlights : Accused arrested in Kozhikode Shibin Murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here