തൊടുപുഴയിൽ നിന്ന് കാണാതായ മധ്യവയസ്കനെ കൊലപ്പെടുത്തിയതായി സംശയം; മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചെന്ന് വിവരം, 3 പേർ കസ്റ്റഡിയിൽ

ഇടുക്കി തൊടുപുഴയിൽ നിന്ന് കാണാതായ മധ്യവയസ്കനെ കൊലപ്പെടുത്തിയതായി സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫ് ആണ് മരിച്ചത്. ബിജുവിനെ കൊലപ്പെടുത്തി മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചതായി സംശയമുണ്ട്. സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ.
വ്യാഴാഴ്ചയാണ് പുലർച്ചെയാണ് വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാവുന്നത്. പിന്നീട് കാണാതായെന്ന പരാതിയുമായി ബന്ധുക്കൾ തൊടുപുഴ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടയിലാണ് കലയന്താനിയിലേക്കുള്ള ഗോഡൗണിലേക്ക് പൊലീസിന്റെ അന്വേഷണം ചെന്നെത്തിയത്. എറണാകുളത്ത് നിന്ന് കാപ്പ ചുമത്തിയ പ്രതിയെ പിടികൂടുന്നതിനിടയിലാണ് മറ്റ് മൂന്ന് പേരെക്കൂടി പൊലീസ് കാണുന്നത്. പിന്നീട് നടത്തിയ ചോദ്യംചെയ്യലിലാണ് ഇവർ കഴിഞ്ഞ ദിവസം കാണാതായ ബിജുവിനെ തട്ടിക്കൊണ്ടുപോയെന്നുള്ള കാര്യം പൊലീസിനോട് പറയുന്നത്.
Read Also: മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവെപ്പ്; ചേരിതിരിഞ്ഞ് സംഘർഷം, യുവാവിന്റെ കഴുത്തിന് പരുക്ക്
ബിജുവിനെ കൊന്ന് ഗോഡൗണിൽ ഒളിപ്പിച്ചോ എന്നകാര്യത്തിലും അന്വേഷണ സംഘം സംശയം ഉന്നയിക്കുന്നുണ്ട്. ഗോഡൗണിനുള്ളിലെ ഓടയിൽ ബിജുവിന്റെ മൃതദേഹം കോൺക്രീറ്റ് ചെയ്‌ത് മൂടിയെന്നാണ് വിവരം. എന്തായാലും ഫോറെൻസിക്ക് സംഘത്തിന്റെ സഹായത്തോടുകൂടി മൃതദേഹം ഉണ്ടെന്ന് പറയുന്ന സ്ഥലത്ത് വിശദമായി പരിശോധന നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിയിലുള്ളവർ ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ ക്വട്ടേഷന്റെ ഭാഗമായി നടന്ന കൊലപാതകമാണോ ഇത് എന്ന കാര്യത്തിലും സ്ഥിരീകരണം വരേണ്ടതുണ്ട്.
Story Highlights : Missing case from Thodupuzha suspected of being murdered
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here