അമേരിക്കയ്ക്കെതിരെ തീരുവ ചുമത്തിയ നടപടി പിൻവലിക്കണം, ഇല്ലെങ്കിൽ അധിക നികുതി ചുമത്തും; ചൈനയ്ക്ക് ഭീഷണിയുമായി ട്രംപ്

ചൈനയ്ക്ക് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയ്ക്കെതിരെ 34 ശതമാനം തീരുവ ചുമത്തിയ നടപടി പിൻവലിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ചൈനയ്ക്ക് മേൽ 50 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. ട്രംപിന്റെ തീരുവ പ്രഖ്യാപത്തിന് പിന്നാലെ തകർന്നടിഞ്ഞ് ആഗോള ഓഹരി വിപണി.(Trump’s Extra 50% Tariff Threat To China, Unless It Complies In 24 Hours)
തീരുവ ചുമത്തിയുള്ള സമ്മർദത്തിന് വഴങ്ങില്ലെന്ന് ചൈന. 48 മണിക്കൂറിനകം തീരുവ ചുമത്തിയ നടപടി പിൻവലിക്കണമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ പ്രഖ്യാപത്തിന് പിന്നാലെ തകർന്നടിഞ്ഞ് ആഗോള ഓഹരി വിപണി. അമേരിക്കയിൽ സാമ്പത്തിക മാന്ദ്യവും പണപെരുപ്പവും ഉണ്ടാകുമെന്ന ഭീതിയും വിപണികളെ സ്വാധീനിച്ചു. കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് ഓഹരി വിപണി നേരിടുന്നത്. ബ്രിട്ടൻ ഓഹരി സൂചികയിൽ ഒരു വർഷത്തിനിടെ ഏറ്റവും വലിയ പ്രതിദിന ഇടിവുണ്ടായി. ഫ്രാങ്കഫർട്ട് , ഹോങ്കോംഗ് ഓഹരിസൂചികയിലും നഷ്ടമുണ്ടായി.
Story Highlights : Trump’s Extra 50% Tariff Threat To China, Unless It Complies In 24 Hours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here