SKN40 കേരള യാത്ര: കോഴിക്കോട് ജില്ലയില്‍ പര്യടനം ആരംഭിച്ചു

അരുത് ലഹരി അരുത് അക്രമം എന്ന സന്ദേശവുമായി ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന SKN40 കേരള യാത്ര ഇന്ന് കോഴിക്കോട് ജില്ലയില്‍ പര്യടനം ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ഗുഡ് മോര്‍ണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഷോയോട് കൂടി കോഴിക്കോട് ബീച്ചില്‍ നിന്നാണ് യാത്ര തുടങ്ങിയത്.
പൊതുജനങ്ങള്‍, സാമൂഹിക- രാഷ്ട്രീയ-കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ഇന്നും പരിപാടിയുടെ ഭാഗമാകും. എട്ടുമണിക്ക് മാനാഞ്ചിറയിലും ഒന്‍പത് മണിക്ക് മിഠായി തെരുവിലും യാത്ര എത്തും. എരഞ്ഞിപ്പാലം സൈലം, പെരിങ്ങോളം മില്‍മ, മര്‍കസ് അക്കാദമി എന്നിവിടങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി കോഴിക്കോട് ജില്ലയിലെ ആദ്യദിനം അവസാനിക്കും.
നാളെ മുക്കം ടൗണില്‍ നിന്നാരംഭിക്കുന്ന SKN 40 യാത്ര ബാലുശ്ശേരിയില്‍ അവസാനിക്കും. തുടര്‍ന്ന് 17, 18 തിയ്യതികളില്‍ കണ്ണൂരും 19 ന് കാസര്‍ഗോഡും യാത്ര എത്തും. 20 ന് കോഴിക്കോട് കടപ്പുറത്ത് വൈകുന്നേരം നാലിനാണ് യാത്രയുടെ സമാപനം.
Story Highlights : SKN40 Kerala Yathra in Kozhikkod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here