Advertisement

‘ദിവ്യ എസ് അയ്യർക്ക് പബ്ലിസിറ്റിമാനിയ, ഭരണ വർഗ്ഗമാണോ കുടുംബം’; പി ജെ കുര്യൻ

April 19, 2025
Google News 2 minutes Read
divya

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ പുകഴ്ത്തിയ സംഭവത്തിൽ ദിവ്യ എസ് അയ്യർ ഐഎസിനെതിരെ വിമർശനവുമായി പി ജെ കുര്യൻ. കേരളത്തിലെ ജനങ്ങളെ രണ്ടായി തിരിക്കുകയാണ് ദിവ്യ ചെയ്യുന്നത്. കുടുംബത്തിലെ അംഗത്തെ പുകഴ്ത്തി എന്നാണ് ദിവ്യ പറയുന്നത്. ഭരിക്കുന്നവർ കുടുംബമാണെന്ന് പറഞ്ഞാൽ അവരോട് വിധേയത്വം കാണിക്കുന്നു എന്നാണ് അർഥം. ഒരു സിവിൽ സർവന്റിന്റെ കുടുംബം ഭരണകക്ഷി മാത്രമല്ല. ഒരു വശത്ത് നിന്ന് മാത്രമാണ് ദിവ്യ നന്മയെ കാണുന്നത്. ദിവ്യയ്ക്ക് പബ്ലിസിറ്റിമാനിയ ആണെന്നും ആ തന്ത്രപാടിലാണ് അവർക്ക് ഈ അബദ്ധങ്ങളെല്ലാം സംഭവിക്കുന്നതെന്നും, പറ്റുന്നതെല്ലാം വലിയ അബദ്ധങ്ങളാണെന്നും പി ജെ കുര്യൻ വിമർശിച്ചു.

ഭരിക്കുന്നവരെ പുകഴ്ത്തുന്ന സൈക്കോ ഫാൻസിയാണ് ദിവ്യക്ക്. ഒരു ഉദ്യോഗസ്ഥ എന്ന നിലയിൽ അവർ ഇടതുപക്ഷത്തിന്റെ ഒരാളായി മുദ്രകുത്തപ്പെട്ടുകഴിഞ്ഞു. എന്നാൽ ഭരിക്കുന്ന സർക്കാരുകൾ മാറുമെന്നും ഉദ്യോഗസ്ഥർ തുടരുമെന്നുള്ള കാര്യം ദിവ്യ ഓർക്കണം. ഉദ്യോഗസ്ഥർ സംയമനം പാലിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

Read Also: ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം വേദിയിൽ മുൻ മുഖ്യമന്ത്രിമാരെയടക്കം ഇകഴ്ത്തി കാണിക്കാൻ ദിവ്യ ശ്രമിച്ചു. ഒരു ഉദ്യോഗസ്ഥ എന്ന നിലയിൽ ഇക്കാര്യങ്ങളെല്ലാം പറയുമ്പോൾ ജാഗ്രത പാലിക്കണമായിരുന്നു. വിമർശകരോട് ധാർഷ്ട്യത്തിന്റെ ഭാഷയാണ് ദിവ്യ എസ് അയ്യർക്കെന്നും പി ജെ കുര്യൻ കൂട്ടിച്ചേർത്തു.

അതേസമയം, കെ കെ രാഗേഷിനെ പ്രകീർത്തിച്ചുള്ള ദിവ്യ എസ് അയ്യർ ഐഎഎസിൻ്റെ സാമൂഹ്യ മാധ്യമ പോസ്റ്റിന് എതിരെ യൂത്ത് കോൺഗ്രസ് ചീഫ് സെക്രട്ടറിയ്ക്കും, കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കും പരാതി നൽകി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ ആണ് പരാതി നൽകിയത്. IAS ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന് പരാതിയിൽ പറയുന്നു. ദിവ്യ എസ് അയ്യർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

Story Highlights : PJ Kurien criticizes Divya S Iyer IAS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here