‘ഹനുമാന്റെ നയമാണ് ഇന്ത്യ സ്വീകരിച്ചത്, നിരപരാധികളെ കൊലപ്പെടുത്തിയവരെ മാത്രം ലക്ഷ്യം വച്ചാണ് ഇന്ത്യ മറുപടി നല്‍കിയത്’;മന്ത്രി രാജ്‌നാഥ് സിങ്

പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ മറുപടിയ പശ്ചാത്തലത്തില്‍ പ്രതികരണവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്. ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്നും നിരപരാധികളെ കൊലപ്പെടുത്തിയവരെ മാത്രമാണ് ലക്ഷ്യം വച്ചതെന്നും അവര്‍ക്കാണ് ഇന്ത്യ മറുപടി നല്‍കിയതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഭഗവാന്‍ ഹനുമാന്റെ നയമാണ് ഇക്കാര്യത്തില്‍ ഇന്ത്യ സ്വീകരിച്ചതെന്നും തല്ലിയവര്‍ക്ക് മറുപടി നല്‍കുകയാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. (Defence minister Rajnath Singh On Operation Sindoor)
ഇന്ത്യ നല്‍കിയത് വെറുമൊരു പ്രത്യാക്രമണം മാത്രമല്ലെന്നും ഇന്ത്യ നല്‍കിയത് കൃത്യവും ധാര്‍മികവുമായ മറുപടിയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. നമ്മുടെ സേനകള്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ അവരുടെ ധീരതയും മാനവികതയും ജാഗ്രതയും ഒന്നുകൂടി കാണിച്ചുതന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ മണ്ണില്‍ വന്ന് നടത്തിയ ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശം വിനിയോഗിക്കുകയാണ് ഇന്ത്യ ചെയ്തത്. ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ത്തുകൊണ്ട് ഭീകരവാദത്തിന് ധീരമായ മറുപടിയാണ് ഇന്ത്യ നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: സുരക്ഷിതരായി, ഒറ്റക്കെട്ടായി, സജ്ജമായി ഇന്ത്യ; സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ പൂര്‍ത്തിയായി
ധാര്‍മിക മൂല്യങ്ങളില്‍ അടിയുറച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണമെന്നും പാകിസ്താനിലെ സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യതയും ശൗര്യവും മാനവികതയും വിളിച്ചോതുന്ന ആ ഓപ്പറേഷന്‍ ചരിത്രം കുറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനാകെ വേണ്ടി താന്‍ സൈന്യത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നതായും സൈന്യത്തിന് എല്ലാ പിന്തുണയും നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Story Highlights : Defence minister Rajnath Singh On Operation Sindoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here