Advertisement

ജമ്മുകശ്മീരിൽ വീണ്ടും പാക് പ്രകോപനം; സാംബയിൽ രൂക്ഷമായ ഷെൽ ആക്രമണം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

2 days ago
Google News 2 minutes Read

ജമ്മുകശ്മീരിൽ വീണ്ടും പാക് പ്രകോപനം. സാംബയിൽ രൂക്ഷമായ ഷെൽ ആക്രമണം നടക്കുന്നു. പാകിസ്താൻ F-16 വിമാനങ്ങൾ ആക്രമണത്തിന് ഉപയോഗിച്ചു. മീഡിയം മെഷീൻ ഗണ്ണുകൾ ഉപയോഗിച്ചാണ് ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് വെടിവെപ്പ് നടന്നത്.

ജമ്മു കാശ്മീരിലെ ഒന്നിലധികം ഇടങ്ങളിലാണ് പാക് പ്രകോപനം. എട്ടു മിസൈലുകൾ പാകിസ്താൻ പ്രയോഗിച്ചതായി വിവരം. പുഞ്ചിൽ പാക് സൈന്യവും ഇന്ത്യൻ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. പാകിസ്താന്റെ എഫ് 16 ഇന്ത്യൻ സൈന്യം തകർത്തു.

എട്ട് മിസൈലുകളും ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. ഡ്രോൺ ആക്രമണശ്രമവും ഇന്ത്യ തടഞ്ഞു. വിമാനത്താവളം കേന്ദ്രീകരിച്ചായിരുന്നു ഡ്രോൺ ആക്രമണം.

അർനിയ, സാംബ, അഖനൂർ, ആർ എസ് പുര എന്നിവിടങ്ങളിൽ ആണ് ആക്രമണം ലക്ഷ്യം ഇട്ടത്.പഞ്ചാബ് തൽവാര ലക്ഷ്യമിട്ട് വന്ന ഡ്രോണുകൾ പറന്നു. ജമ്മു, രാജസ്ഥാൻ ഗുരുദാസ്പൂർ എന്നിവിടങ്ങളിൽ പൂർണ്ണ ബ്ലാക്ക് ഔട്ട്. സാംബയിൽ ദേശീയപാത ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ജമ്മുവിൽ ഇന്റർനെറ്റ് സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. കുപ്വാരിയിലും ജമ്മുവിലും ബ്ലാക്ക് ഔട്ട് ആണ്. ജമ്മുവിലും പഞ്ചാബ് പത്താൻകോട്ടിൽ വൈദ്യുത ബന്ധം വിച്ഛേദിച്ചു. രാജസ്ഥാൻ അതിർത്തി ജില്ലകളിലെ വൈദ്യുതി വിച്ഛേദിച്ചു. പാകിസ്താനുമായിഅതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലാണ് വൈദ്യുതി വിച്ഛേദിച്ചത്.

ഡ്രോൺ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയെന്ന് ഇന്ത്യൻ സേന അറിയിച്ചു. ഷെല്ലിംഗ് ആക്രമണവും നിയന്ത്രണ രേഖയിൽ എന്നാണ് വിവരം. ഡ്രോണുകളും മിസൈലുകളും നിർവീര്യമാക്കി..

ഇന്ത്യൻ യുദ്ധവിമാനങ്ങൾ തയ്യറെടുക്കുന്നതായി സേന വൃത്തങ്ങൾ അറിയിച്ചു. പത്താൻകോട്ട് വ്യോമ താവളം ലക്ഷ്യമിട്ട ആക്രമണം സേന പരാജയപ്പെടുത്തി. പാകിസ്താന്റെ മൂന്ന് ഡ്രോണുകൾ തകർത്തു. ജമ്മു വിമാനത്താവളത്തിന് നേരെ പ്രയോഗിച്ചത് 16 ഡ്രോണുകൾ. ജമ്മു സർവകലാശാലയ്ക്ക് സമീപം ഡ്രോൺ വെടിവച്ചിട്ടു.

Story Highlights : Again pak attack continues in jammu and punjab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here