Advertisement

‘ശരിയായ നിലപാട് സ്വീകരിക്കുകയാണെങ്കിൽ കൂടെ നിർത്തും, ധിക്കാരം തുടരുകയാണെങ്കിൽ അയാളെ കൂടി പരാജയപ്പെടുത്തും’; പി വി അൻവറിനെതിരെ പരോക്ഷ വിമർശനവുമായി വി ടി ബൽറാം

2 days ago
Google News 2 minutes Read

പി വി അൻവറിനെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം. ശരിയായ നിലപാട് സ്വീകരിക്കുകയാണെങ്കിൽ കൂടെ നിർത്തും. ധിക്കാരം തുടരുകയാണെങ്കിൽ അയാളെ കൂടി പരാജയപ്പെടുത്തും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി ടി ബൽറാമിന്റെ പരോക്ഷ വിമർശനം.

അയാൾ ശരിയായ നിലപാട് സ്വീകരിക്കുകയാണെങ്കിൽ
അയാളെ കൂടെ നിർത്തിക്കൊണ്ട്,
അയാൾ തൻപോരിമയും ധിക്കാരവും തുടരുകയാണെങ്കിൽ
അയാളെക്കൂടി പരാജയപ്പെടുത്തിക്കൊണ്ട്‌,
നിലമ്പൂർ സീറ്റ്‌ യുഡിഎഫ് പിടിച്ചെടുക്കും.- വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തി പി വി അന്‍വര്‍. നിലവിലെ സാഹചര്യങ്ങള്‍ ലീഗിനെ ബോധ്യപ്പെടുത്തിയെന്ന് പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലമ്പൂരില്‍ താന്‍ മത്സരിക്കുമോ എന്നതില്‍ ഇപ്പോള്‍ തീരുമാനം പറയുന്നില്ല. തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിന്‍റെ മുന്നണി പ്രവേശനത്തില്‍ കോണ്‍ഗ്രസ് തീരുമാനം പറയട്ടെയെന്നും പി വി അന്‍വര്‍ പ്രതികരിച്ചു.

യുഡിഎഫ് പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ഉടൻ വേണമെന്നാണ് പിവി അൻവർ ആവശ്യപ്പെട്ടുന്നത്. പ്രഖ്യാപനം നടത്തിയില്ലെങ്കിൽ നിലമ്പൂരില്‍ മത്സരിക്കേണ്ടി വരുമെന്നുമെന്ന് കുഞ്ഞാലിക്കുട്ടിയെ അറിയിച്ചെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

Story Highlights : V T Balram Facebook post against p v anvar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here