മുഹ്‌സിനു വേണ്ടി കന്നയ്യകുമാർ പട്ടാമ്പിയിലേക്ക്

പട്ടാമ്പിയിലെ എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്‌സിനു വേണ്ടി വോട്ട് ചോദിക്കാൻ എത്തുമെന്ന് ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കന്നയ്യകുമാർ. ജെഎൻയുവിൽ എന്നും ഒപ്പം നിന്ന സുഹൃത്താണ് മുഹ്‌സിനെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാനുള്ള മുഹ്‌സിന്റെ ആവശ്യം നിരാകരിക്കാനാവില്ലെന്നും കന്നയ്യ പറഞ്ഞു. മുഖ്യധാരാ രാഷ്ട്രീയം  തന്റെ പ്രവർത്തന മേഖല അല്ലെന്ന നിലപാടിൽ മാറ്റമില്ല.സജീവരാഷ്ട്രീയത്തിൽ പ്രവേശിക്കുകയല്ല അധ്യാപകൻ ആവുകയാണ് തന്റെ ലക്ഷ്യമെന്നും കന്നയ്യ കൂട്ടിച്ചേർത്തു.

NO COMMENTS

LEAVE A REPLY