ആംആദ്മി എംഎൽഎ സോംനാഥ് ഭാരതി അറസ്റ്റിൽ

ആംആദ്മി എംഎൽഎ സോംനാഥ് ഭാരതിയെ ഡെൽഹി പോലീസ് അറെസ്റ്റ് ചെയ്തു. എയിംസ് സുരക്ഷാ ജീവനക്കാരെ കൈയ്യേറ്റം ചെയ്തുവെന്ന കേസിലാണ് സോംനാഥ് ഭാരതിയെ അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ ഈ മാസം ആദ്യം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എയിംസ് ചീഫ് സെക്യൂരിറ്റി ഓഫീസർ നൽകിയ പരാതിയിലാണ് സോമ്‌നാഥിനെ പോലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതൽ നശിപ്പിച്ചുവെന്ന കുറ്റവും അദ്ദേഹത്തിന് നേരെ ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ലൈംഗിക പീഡനക്കേസിൽ ആംആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തിരുന്നു. സഹോദര ഭാര്യ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്.

AAP MLA Somnath Bharti arrested.

NO COMMENTS

LEAVE A REPLY