Advertisement

”ഇന്നറുത്താൽ നാളെ ഹർത്താൽ”

October 14, 2016
Google News 2 minutes Read
salimkumar

കണ്ണൂരിൽ നടക്കുന്ന അക്രമ രാഷ്ട്രീയത്തെ പരിഹസിച്ച് നടൻ സലിംകുമാർ. ഫേസ്ബുക്കിലൂടെയാണ് സലിംകുമാറിന്റെ പ്രതികരണം. നിങ്ങൾ മരിച്ചാലും നാളെ നിങ്ങളെ രക്തസാക്ഷികളായി വാഴ്ത്തും എന്ന് കരുതരുത്, അവർക്ക് നിങ്ങൾ നിനച്ചിരിക്കാതെ കിട്ടുന്ന ഒരു അവധിക്കു വേണ്ടിയുള്ള ബലിമൃഗങ്ങൾ മാത്രമാണെന്നറിയുക ഫേസ്ബുക്ക് പോസ്റ്റിലൂടെ സലിംകുമാർ പറയുന്നു.

90കളിൽ കണ്ണൂരുകാർക്കിടയിലുണ്ടായിരുന്ന നിഷ്‌കളങ്കത ഇന്നില്ലെന്നും പക്ഷേ താൻ അന്തമായി വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വേണ്ടി , അന്യനെ കൊലകത്തിക്കിരയാക്കാൻ മടിയില്ലാത്തവരായി മാറുമ്പോൾ ിവരുടെ നന്മകൾ തകർന്നടിയുന്നുവെന്ന് അദ്ദേഹം കുറിച്ചു.

എന്തിനാ കൊന്നതെന്ന് കൊല്ലുന്നവനും, എന്തിനാ ചത്തതെന്ന് ചാവുന്നവനും അറിയാത്ത നാടായി കണ്ണൂർ മാറുന്നു. ചാകുന്നവനും കൊല്ലുന്നവനും അഷ്ടിക്കുവകയില്ലാത്തവരാണെന്നതാണ് ഒരു ഞെട്ടിപ്പിക്കുന്ന യഥാർത്ഥ്യം. ഇന്നറുത്താൽ നാളെ ഹർത്താൽ എന്നതാണ് ഇന്ന് കേരളത്തിൻറെ പുതിയ മുദ്രാവാക്യം.

ദയവു ചെയ്തു ശനി, ഞായർ ദിവസങ്ങളിൽ ആരെയും കൊല്ലരുത്. അത് ഞങ്ങൾക്കാഘോഷിക്കാൻ സർക്കാർ ഒഴിവു തന്നിട്ടുണ്ട്. അതുകൊണ്ട് ‘ WORKING DAYS ‘ ൽ കൊലപാതകങ്ങൾ നടത്താൻ ശ്രമിക്കണം. അടുത്ത അറുക്കലിനു ശേഷമുള്ള ഹർത്താലിനായി ഞങ്ങൾ കേരളജനത കാത്തിരിക്കുകയാണെന്ന പരിഹാസമാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് നേരെ സലിമകുമാർ എയ്യുന്നത്. തന്റെ ഗതികേടുകൊണ്ട് എഴുതേണ്ടി വന്നതാണെന്നും സലിംകുമാർ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

93 കളിൽ എറണാകുളം മഹാരാജാസിലെ എൻറെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ചിലവിലേക്കായി സ്റ്റീൽ അലമാരകൾ വിൽക്കുന്ന ഒരു കമ്പനിയുടെ ഞഋജ ആയി ഒരു വർഷത്തോളം ഞാൻ ജോലി ചെയ്തിട്ടുണ്ട്, അലമാരകളുടെ ഓർഡർ ശേഖരിക്കാനായി കണ്ണൂരിലായിരുന്നു എന്നെ നിയമിച്ചത്. രാവിലെ മുതൽ ഓർഡർ ഫോമും , കാറ്റ്‌ലോഗുമായി കണ്ണൂരിലെ ഓരോ ഗ്രാമത്തിലേയും വീടുകളിൽ ( കോളേജ് അവധിയുള്ള ശനി , ഞായർ ദിവസങ്ങളിൽ) ഞാൻ കയറി ഇറങ്ങുമായിരുന്നു.
ഉച്ച സമയങ്ങളിൽ ഓർഡർ എടുക്കാൻ ചെന്ന അപരിചിതനായ എന്നോട് ‘ചോറ് ബെയ്ക്കട്ടെ’
( ചോറെടുക്കട്ടെ ) എന്ന് ചോദിക്കുന്ന നിഷ്‌കളങ്കരായ കണ്ണൂർകാരെപോലെ വേറെ ഒരു മനുഷ്യരെ ഞാൻ ഇന്നുവരെ കണ്ടിട്ടില്ല.
വിവാഹത്തിന് സ്ത്രീധനം ചോദിക്കാത്ത ആദർശധീരന്മാരെ കണ്ണൂരിലല്ലാതെ
ഈ സാക്ഷര കേരളത്തിൽ മറ്റൊരിടത്തും മഷിയിട്ടു നോക്കിയാൽ പോലും കാണാൻ കഴിയില്ല.
ഞാൻ എന്റെ സ്വന്തം നാടിനേക്കാൾ കണ്ണൂരിലെ ജനങ്ങളെ സ്‌നേഹിക്കുന്നു, കാരണം അത്രയ്ക്ക് നല്ലവരാണവർ , സ്‌നേഹസമ്പന്നരാണവർ, നിഷ്‌കളങ്കരാണവർ.
പക്ഷേ താൻ അന്തമായി വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വേണ്ടി , അന്യനെ കൊലകത്തിക്കിരയാക്കാൻ മടിയില്ലാത്തവരായി മാറുമ്പോൾ മുകളിൽ പറഞ്ഞ ഇവരുടെ എല്ലാ നന്മകളും തകർന്നടിയുന്നു.
എന്തിനാ കൊന്നതെന്ന് കൊല്ലുന്നവനും
എന്തിനാ ചത്തതെന്ന് ചാവുന്നവനും
അറിയാത്ത നാടായി കണ്ണൂർ മാറുന്നു .
ചാകുന്നവനും കൊല്ലുന്നവനും അഷ്ടിക്കുവകയില്ലാത്തവരാണെന്നതാണ് ഒരു ഞെട്ടിപ്പിക്കുന്ന യഥാർത്ഥ്യം.
ചത്തവരോ ചത്തു.
കൊന്നവനോ കൊന്നു.
ഇനിയും ചാകാനും കൊല്ലാനും നടക്കുന്ന എൻറെ സഹോദരങ്ങളോട് ഒന്നേ പറയാനുള്ളു .
നിങ്ങളെയൊക്കെ ധീരരക്ത സാക്ഷികളായി കേരള ജനത വാഴ്ത്തും എന്ന് കരുതരുത്. അവർക്ക് നിങ്ങൾ നിനച്ചിരിക്കാതെ കിട്ടുന്ന ഒരു അവധിക്കു വേണ്ടിയുള്ള ബലിമൃഗങ്ങൾ മാത്രമാണെന്നറിയുക.
ഇന്നറുത്താൽ
നാളെ ഹർത്താൽ.
ഇതാണല്ലോ കേരളത്തിൻറെ പുതിയ മുദ്രാവാക്യം.
നിങ്ങൾ പുതിയ ബോംബുകൾ കൊണ്ട് കണ്ണൂരിലെ ഗ്രാമങ്ങൾ നിറയ്ക്കുക.
പഴയ കത്തികൾക്ക് മൂർച്ച കൂട്ടുക്ക .
കാരണം കണ്ണൂരിൽ കൊല്ലാനും ചാകാനും അഷ്ടിക്കുവകയില്ലാത്ത ഒരുപാട് ചെറുപ്പക്കാർ ഇനിയും ബാക്കിയുണ്ട് , ദയവു ചെയ്തു ശനി, ഞായർ ദിവസങ്ങളിൽ ആരെയും കൊല്ലരുത്. അത് ഞങ്ങൾക്കാഘോഷിക്കാൻ സർക്കാർ ഒഴിവു തന്നിട്ടുണ്ട്. അതുകൊണ്ട് ‘ ണഛഞഗകചഏ ഉഅഥട ‘ ൽ കൊലപാതകങ്ങൾ നടത്താൻ ശ്രമിക്കണം. അടുത്ത അറുക്കലിനു ശേഷമുള്ള ഹർത്താലിനായി ഞങ്ങൾ കേരളജനത കാത്തിരിക്കുകയാണ്.
ഭർത്താക്കന്മാരും, പുത്രന്മാരും സഹോദരന്മാരും നഷ്ട്ടപ്പെട്ട് കണ്ണീരും കൈയുമായി കഴിയുന്ന കണ്ണൂരിലെ എൻറെ അമ്മമാരെ, സഹോദരിമാരെ
എന്നോട് മാപ്പാക്കണം , ഗതികേട് കൊണ്ട് എഴുതിപ്പോയതാണ്.

സ്‌നേഹത്തോടെ
സലിംകുമാർ

Salim Kumar, Facebook Post, Harthal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here