നോട്ട് നിരോധനം ഭരണ പരാജയം: വെള്ളാപ്പള്ളി നടേശൻ

നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനം അപാകതകൾ ഉള്ളതാണെന്ന് വെള്ളാപ്പള്ളി നടേശൻ. നല്ല ലക്ഷ്യത്തിനാണ് ഇത് നടപ്പിലാക്കിയതെങ്കിലും അപാകതകൾ കാരണം അത് ഇന്ത്യയെ ആകെ വിഷമസ്ഥിതിയിൽ ആക്കിയതായും വെള്ളാപ്പള്ളി പറഞ്ഞു. ഇതാദ്യമായി നോട്ട് നിരോധനത്തെ വിമർശിച്ചു കൊണ്ട് 24 ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാളത്തെ സുഖത്തിന് വേണ്ടി ഇന്ന് കഷ്ടപ്പെടാം എന്നൊക്കെ വാചാലമാകാം പക്ഷെ വേണ്ടത്ര ഹോംവർക് ഉണ്ടായിട്ടില്ല. വെള്ളാപ്പള്ളി തുടർന്നു. എസ്.എൻ.ഡി.പി. നടപ്പിലാക്കിയ മൈക്രോഫിനാൻസ് പദ്ധതിയും  നോട്ട് നിരോധനം മൂലം പ്രതിസന്ധിയിലാണെന്നു വെള്ളാപ്പള്ളി വെളിപ്പെടുത്തി.

പല ബാങ്കിലും എന്ന പോലെ സഹകരണ ബാങ്കുകളിലും കള്ളപ്പണം ഉണ്ടാകുമെന്നും അതെ സമയം സഹകരണ പ്രസ്ഥാനം തകരരുതെന്നും വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചു.

Vellappally Natesan against demonetisation

NO COMMENTS

LEAVE A REPLY